'ഇതാണോ ബേസിൽ?…വീട്ടില്‍ മീന്‍ വിൽക്കാൻ വരുന്ന യൂസുഫ് കാക്ക അല്ലെ'; മോളേ നീ കേരളത്തിലോട്ട് വാ എന്ന് നടൻ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ വീഡിയോയും ഇതിന് പിന്നാലെ വന്ന നടന്റെ പ്രതികരണവുമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

'ഇതാണോ ബേസിൽ?…വീട്ടില്‍ മീന്‍ വിൽക്കാൻ വരുന്ന യൂസുഫ് കാക്ക അല്ലെ'; മോളേ നീ കേരളത്തിലോട്ട് വാ എന്ന് നടൻ
dot image

മലയാള സിനിമ നടൻ ബേസില്‍ ജോസഫിനെ അറിയാമോ എന്ന് ചോദിച്ചപ്പോള്‍ അതേതാ നടന്‍ എന്ന ചോദ്യവുമായി പെണ്‍കുട്ടി. ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ ആരാണെന്ന അച്ഛന്റെ ചോദ്യത്തിനു മകള്‍ നല്‍കുന്ന മറുപടിയായിട്ടാണ് വീഡിയോ തുടങ്ങുന്നത്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ബേസിൽ ജോസഫ് ഇവരിൽ ആരെയാണ് ഏറ്റവും കൂടുതൽ ഇഷ്ടമെന്നാണ് അച്ഛൻ കുട്ടിയോട് ചോദിക്കുന്നത്. ബേസിലോ അങ്ങനൊരു നടന്‍ ഇല്ല"എന്നായിരുന്നു കുട്ടിയുടെ ആദ്യ പ്രതികരണം. പിന്നീട് ബേസിലിന്റെ ചിത്രം കുട്ടിയെ കാണിച്ചപ്പോൾ 'ഇത് വീട്ടില്‍ മീന്‍ വിൽക്കാൻ വരുന്ന യൂസഫിക്കാ അല്ലേ' യെന്ന ചോദ്യമാണ് കുട്ടി തിരിച്ചു ചോദിച്ചത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ വീഡിയോയും ഇതിന് പിന്നാലെ വന്ന നടന്റെ പ്രതികരണവുമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. 'മോളേ നീ കേരളത്തിലോട്ട് വാ…കാണിച്ചു തരാം…രണ്ട് കിലോ മത്തിയും കൊണ്ടുവരാം' എന്ന മറുപടിയാണ് ബേസിൽ മറുപടി നൽകിയത്. നടന്റെ മറുപടി കൂടിയായപ്പോൾ വീഡിയോ കുറച്ചധികം വൈറലായി. കമന്റ് ബോക്സിൽ മുഴുവൻ ആരാധകരും മലയാളികളും തമാശ നിറഞ്ഞ കമന്റുകൾ പങ്കുവെക്കുന്നുണ്ട്.

അതേസമയം, ബേസിൽ ജോസഫ് തന്റെ പ്രൊഡക്ഷൻ കമ്പനി ലോഞ്ച് ചെയ്തിരുന്നു. ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്' എന്നാണ് നിർമാണ കമ്പനിയുടെ പേര്. 'ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒന്ന് പരീക്ഷിക്കുന്നു - സിനിമ നിർമാണം. ഇപ്പോഴും അത് "എങ്ങനെ" എന്ന് കണ്ടെത്തുകയാണ് ഞാൻ പക്ഷെ കൂടുതൽ മികച്ചതും, ധീരവും, പുതിയ രീതിയിലും ഉള്ള കഥകൾ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ പുതിയ പാത നമ്മെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് നോക്കാം. ബേസില്‍ ജോസഫ് എന്റർടെയ്ൻമെന്റിലേക്ക് സ്വാഗതം', എന്നാണ് നിർമാണ കമ്പനി അവതരിപ്പിച്ചുകൊണ്ട് ബേസിൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒരു കൊച്ചു അനിമേഷൻ വീഡിയോയും ബേസിൽ പങ്കുവെച്ചിട്ടുണ്ട്.

Content Highlights: Basil Joseph Replies to a kid

dot image
To advertise here,contact us
dot image