കവിനെ നായകനാക്കി എം ശിവബാലൻ ഒരുക്കിയ ഡാർക്ക് കോമഡി ചിത്രമാണ് 'ബ്ലഡി ബെഗ്ഗർ'. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചതെങ്കിലും തിയേറ്ററിൽ കാര്യമായ ചലനമുണ്ടാക്കാൻ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ സിനിമയുടെ പരാജയത്തിൽ മനസുതുറക്കുകയാണ് നടൻ കവിൻ. ബ്ലഡി ബെഗ്ഗർ വിജയമാകാത്തതിൽ വിഷമമുണ്ടെന്നും സിനിമ കാരണം തന്നെക്കാളും മറ്റുചിലർക്ക് ഗുണമുണ്ടാകുമെന്ന് കരുതി പക്ഷെ അതൊന്നും നടക്കാതെ വന്നപ്പോൾ സങ്കടമായി എന്നും കവിൻ പറഞ്ഞു. സുധിർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിലാണ് കവിൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
'സ്റ്റാറിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത് പക്ഷെ ആ സിനിമ തിയേറ്ററിൽ കളക്ഷൻ നേടിയിരുന്നു അതുകൊണ്ട് ആ സിനിമയുടെ കാര്യത്തിൽ ഞാൻ ഹാപ്പിയാണ്. ബ്ലഡി ബെഗ്ഗർ ഇനിയും വലിയ വിജയമാകുമെന്ന് ഞാൻ കരുതി പക്ഷേ അതിന്റെ സ്വീകാര്യതയിൽ കുറച്ച് വിഷമമുണ്ട്. ആ സിനിമ കാരണം എന്നെക്കാളും മറ്റുചിലർക്ക് ഗുണമുണ്ടാകുമെന്ന് കരുതി പക്ഷെ അതൊന്നും നടക്കാതെ വന്നപ്പോൾ സങ്കടമായി. പക്ഷെ ഒടിടി റിലീസിന് ശേഷം ആ സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു. നമ്മൾ ഒടിടിയ്ക്ക് ഒരു സിനിമ തിയേറ്ററിന് ഒരു സിനിമ എന്ന തരത്തിലല്ല സിനിമ ചെയ്യുന്നത്. പക്ഷെ ഒടിടി റിലീസിന് ശേഷം ആ സിനിമയ്ക്ക് നല്ല അഭിപ്രായങ്ങൾ ലഭിച്ചപ്പോൾ നമ്മൾ ചെയ്തത് നല്ലൊരു വർക്ക് ആണല്ലോ എന്ന ആശ്വാസം ഉണ്ടായിരുന്നു, അതൊരു പ്രോത്സാഹന സമ്മാനം പോലെ തോന്നി', കവിന്റെ വാക്കുകൾ.
#Kavin Feels Disappointed… 💔#BloodyBeggar Failed In Theatres, But Got Huge Love On OTT 📺🔥 Audience Support Came A Little Late… 🙂#Kiss @Kavin_m_0431 pic.twitter.com/YDypQz1JfX
സിനിമയിൽ ഒരു ഭിക്ഷക്കാരനായിട്ടാണ് കവിൻ എത്തിയത്. അക്ഷയ ഹരിഹരനും അനാർക്കലിയുമാണ് ചിത്രത്തിൽ നായികമാരായി എത്തിയത്. മലയാളി താരം സുനിൽ സുഖദ ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. റെഡിൻ കിംഗ്സ്ലി, മാരുതി പ്രകാശ് രാജ്, ടി എം കാർത്തിക്, വേണു കുമാർ, അർഷാദ്, മിസ് സലീമ, പ്രിയദർശിനി രാജ്കുമാർ, ദിവ്യാ വിക്രം, തനുജ മധുരപന്തുല, മെറിൻ ഫിലിപ്പ്, രോഹിത് രവി ഡെനീസ്, ബിലാൽ, യു.ശ്രീ സർവവൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുജിത് സാരംഗ് ആണ് ചിത്രത്തിന്റെ ക്യാമറ. ജെൻ മാർട്ടിൻ ആണ് സംഗീത സംവിധാനം.
content highlights: Kavin about bloody beggar movie failure