'മനുഷ്യന് കാണാൻ കൊള്ളാവുന്ന ഒരു സിനിമ എടുക്കടാ', 'ഹൃദയപൂർവ്വം' ഡിലീറ്റഡ് സീൻ പുറത്ത് വിട്ട് ടീം

"It was not ‘ഇനി നടക്കപോറത് യുദ്ധം'nor 'എന്റെ പിള്ളേരെ തൊടുന്നോടാ", എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തുവന്നത്

'മനുഷ്യന് കാണാൻ കൊള്ളാവുന്ന ഒരു സിനിമ എടുക്കടാ', 'ഹൃദയപൂർവ്വം' ഡിലീറ്റഡ് സീൻ പുറത്ത് വിട്ട് ടീം
dot image

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന 'ഹൃദയപൂർവ്വം' എന്ന ചിത്രം ബോക്‌സ് ഓഫീസിൽ ഒരു സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ്. സിനിമയിലെ മോഹൻലാലിന്റേയും സംഗീത് പ്രതാപിന്റെയും കോമ്പിനേഷന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയിലെ ഡിലീറ്റഡ് സീൻ പങ്കുവെച്ചിരിക്കുകയാണ്. സം​ഗീത് പ്രതാപിന്റെയും അനൂപ് സത്യന്റെയും സോഷ്യൽ മീഡിയ പേജ് വഴിയാണ് സീൻ പുറത്തുവിട്ടിരിക്കുന്നത്.

ഹോസ്പിറ്റൽ രം​ഗത്തിൽ സം​ഗീതും മോഹൻലാലും തമ്മിലുള്ള കോമ്പിനേഷൻ സീനും ഡയലോ​ഗുമാണിത്. "It was not ‘ഇനി നടക്കപോറത് യുദ്ധം'nor 'എന്റെ പിള്ളേരെ തൊടുന്നോടാ", എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തുവന്നത്. സിനിമ 100 കോടി ക്ലബ്ബിൽ ഇടം നേടുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.

ഈ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ 'ഹൃദയപൂർവ്വം' അഞ്ചാം സ്ഥാനത്താണ്. ചിത്രം ആഗോളതലത്തിൽ 70 കോടി രൂപയോളം നേടി വൻവിജയം സ്വന്തമാക്കി. 'തുടരും', 'എമ്പുരാൻ', 'ഹൃദയപൂർവ്വം' എന്നിവയിലൂടെ മോഹൻലാൽ ഈ വർഷം ഹാട്രിക് വിജയം നേടുമെന്ന സിനിമാലോകത്തിൻ്റെ പ്രതീക്ഷ ഇതോടെ നിറവേറിയിരിക്കുകയാണ്. മലയാള സിനിമയിലെ ഈ റെക്കോർഡ് ഇതിഹാസം വീണ്ടും തിരുത്തി എഴുതുമെന്നുറപ്പാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് പ്രതികരണങ്ങള്‍. സംഗീതിൻ്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്.

സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിൻ്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം.

content highlights: The team releases the deleted scene from the movie Hridayapoorvam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us