ഇതായിരുന്നല്ലേ ആ സർപ്രൈസ്!! ആദ്യ സിനിമ നിർമാണത്തെക്കുറിച്ച് പങ്കുവെച്ച് ബേസിൽ ജോസഫും ഡോ.അനന്തുവും

ഇരുവരുടെയും പ്രൊഡക്ഷൻ കമ്പനിയുടെ വീഡിയോയ്ക്ക് ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ഇതായിരുന്നല്ലേ ആ സർപ്രൈസ്!! ആദ്യ സിനിമ നിർമാണത്തെക്കുറിച്ച് പങ്കുവെച്ച് ബേസിൽ ജോസഫും ഡോ.അനന്തുവും
dot image

അഭിനേതാവായും സംവിധായകനായും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് ബേസിൽ ജോസഫ്. നടൻ കഴിഞ്ഞ ദിവസം തന്റെ ആദ്യ നിർമാണ സംരഭത്തെകുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എഡ്യൂക്കേഷൻ സെക്റ്ററിൽ ചരിത്രം സൃഷ്ടിച്ചിട്ടുള്ള സൈലം ഫൗണ്ടറായ ഡോ.അനന്തുവും ബേസിലും ചേർന്ന് നിർമിക്കുന്ന ആദ്യ സിനിമ ഒക്ടോബറിൽ ഷൂട്ടിംഗിന് തുടക്കം കുറയ്ക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.

മിന്നൽ മുരളി, കുഞ്ഞിരാമായണം, ഗോദ എന്നീ ലോകം ക്രിയേറ്റ് ചെയ്ത ബേസിൽ ജോസഫിനൊപ്പം കേരളത്തിലെ പ്രിയപ്പെട്ട അധ്യാപകനും സൈലം ലേർണിംഗിന്റെ സ്ഥാപകനായ അനന്തുവും ഒന്നിക്കുമ്പോൾ എന്തായിരിക്കും അവർ നമുക്ക് വേണ്ടി കരുതിവെച്ചിട്ടുണ്ടാവുക എന്നറിയാൻ ആകാംക്ഷയിലാണ് ആരാധകർ.

സോഷ്യൽ മീഡിയയിലെ രസകരമായ ഇവരുടെ വിഡിയോയിൽ നിന്നും മനസ്സിലായ കാര്യം രണ്ടുപേരുടെയും ക്രീയേറ്റീവ് ചിന്തകളുടെ ഒരു Extension ആണെന്നാണ്. ഉറച്ച ലക്ഷ്യങ്ങളും നേടിയെടുക്കാനുള്ള ഊർജവും ഉണ്ടെങ്കിൽ എന്തും സാധ്യമാണെന്ന് തെളിയിച്ചവരാണ് അനന്തുവും ബേസിലും. ഇരുവരുടെയും പ്രൊഡക്ഷൻ കമ്പനിയുടെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ അപ്ഡേറ്റിനായി നമുക്ക് കാത്തിരിക്കാം.

മരണമാസ്സ്‌ ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ബേസിൽ ജോസഫ് ചിത്രം. ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് സിനിമയുടെ നിർമാണം. ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ. നീരജ് രവി ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ബേസിലിന് പുറമേ സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, സിജു സണ്ണി, അനിഷ്മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വന്നിട്ടുള്ളത്.

Content Highlights: Basil Joseph and Dr. Ananthu share about making their first film

dot image
To advertise here,contact us
dot image