നടിപ്പിന് നായകന് സൂര്യ നായകനാവുന്ന ആര് ജെ ബാലാജി ചിത്രമാണ് കറുപ്പ്. ഒരു പക്കാ മാസ്സ് ഫെസ്റ്റിവൽ സിനിമയാകും കറുപ്പ് എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഡ്രീം വാരിയേഴ്സ് ചിക്ചേഴ്സ് വമ്പന് ബഡ്ജറ്റില് ഒരുക്കുന്ന ചിത്രം ഏറെ ആവേശത്തോടെയാണ് സൂര്യയുടെ ആരാധകര് കാത്തിരിക്കുന്നത്. എന്നാലിപ്പോൾ സിനിമയുടെ റിലീസ് ഡേറ്റിനെക്കുറിച്ച് അപ്ഡേറ്റ് ഒന്നും പുറത്തുവരാത്തതാണ് സൂര്യ ആരാധകരെ ചൊടിപ്പിക്കുന്നത്.
ചിത്രം ആദ്യം പൊങ്കൽ റിലീസായി തിയേറ്ററിൽ എത്തുമെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും അതിനെക്കുറിച്ച് നിർമാതാക്കളുടെ ഭാഗത്തുനിന്നും അറിയിപ്പൊന്നും വന്നില്ല. ഇപ്പോഴിതാ സിനിമയുടെ റിലീസ് വൈകാൻ കാരണം ഒടിടി റൈറ്റ്സ് വിറ്റുപോകാത്തതുകൊണ്ട് ആണെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. ചിത്രത്തിന്റെ സ്ട്രീമിങ് റൈറ്റ്സ് ഇതുവരെ ഒരു ഒടിടി പ്ലാറ്റ്ഫോമുകളും സ്വന്തമാക്കിയില്ലെന്നും അതുകഴിഞ്ഞാൽ മാത്രമേ റിലീസ് ഉറപ്പിക്കാൻ സാധ്യമാകൂ എന്നാണ് ട്രാക്കർമാർ പറയുന്നത്. അതേസമയം, കറുപ്പിന് ശേഷമുള്ള സൂര്യ ചിത്രമായ സൂര്യ 46 ന്റെ സ്ട്രീമിങ് റൈറ്റ്സ് റെക്കോർഡ് തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. കറുപ്പിന് മുൻപ് വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സൂര്യ 46 തിയേറ്ററിൽ എത്തുമോ എന്നാണ് ആരാധകരുടെ ചോദ്യം.
എല് കെ ജി, മൂക്കുത്തി അമ്മന് തുടങ്ങിയ ചിത്രങ്ങള്ക്ക് ശേഷം ആര്ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് കറുപ്പ്. ചിത്രത്തില് സൂര്യ ഇരട്ടവേഷത്തിലാകും എത്തുക എന്ന റിപ്പോര്ട്ടുകളുണ്ട്. ചിത്രത്തില് ദൈവമായും വക്കീലായും ആണ് സൂര്യ എത്തുന്നതെന്നും പറയപ്പെടുന്നു. രണ്ട് പതിറ്റാണ്ടുകള്ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുന് സിനിമകളില് നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറില് കറുപ്പ് അവതരിപ്പിക്കും. ഇന്ദ്രന്സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് കറുപ്പിലുള്ളത്.
Shockingly, #Karuppu & #Sardar still have no OTT buyers. Their release may be delayed, and #Suriya46 could arrive before Karuppu!
#Karuppu is the only film yet to be closed OTT deal !! Demand wise for Netflix S46 > Karuppu !! https://t.co/5WZemgMQ91
വൈറല് ഹിറ്റുകള്ക്ക് പിന്നിലെ യുവ സംഗീത സെന്സേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. നിരവധി ഗംഭീര ചിത്രങ്ങള്ക്ക് പിന്നിലെ ലെന്സ്മാന് ജി കെ വിഷ്ണു ദൃശ്യങ്ങള് കൈകാര്യം ചെയ്യുന്നു. കലൈവാനന് ആണ് കറുപ്പിന്റെ എഡിറ്റിംഗ് നിര്വഹിക്കുന്നത്. അത്ഭുതകരമായ ആക്ഷന് കൊറിയോഗ്രാഫിയിലൂടെ രാജ്യത്തെ മുഴുവന് വിസ്മയിപ്പിച്ച മൂന്ന് സ്റ്റണ്ട് കോര്ഡിനേറ്റര്മാരായ അന്ബറിവ്, വിക്രം മോര് ജോഡികളാണ് കറുപ്പിലെ ഉയര്ന്ന നിലവാരമുള്ള ആക്ഷന് സീക്വന്സുകള് നിര്വഹിച്ചിരിക്കുന്നത്. അവാര്ഡ് ജേതാവായ പ്രൊഡക്ഷന് ഡിസൈനര് അരുണ് വെഞ്ഞാറമൂടാണ് ഈ വലിയ ചിത്രത്തിനായി ഗംഭീരമായ സെറ്റുകള് രൂപകല്പ്പന ചെയ്തത്.
Content Highlights: Suriya film Karuppu release in trouble due to OTT?