വെറുതെ ഇരുന്നാലും ഭാഗ്യം തേടി വരുമോ?; 'ലോക'യിലെ ആ നടൻ ഇനി കാട്ടാളനിലും | Lokah | Kattalan

ഷിബിൻ രാഘവന്റെ ചിത്രമുള്ള ഒരു പോസ്റ്റർ പങ്കുവെച്ചാണ് കാട്ടാളൻ സിനിമയുടെ അണിയറപ്രവർത്തകർ ഈ വിവരം അറിയിച്ചത്.

ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക സിനിമയിലെ നോബഡി എന്ന കഥാപാത്രം ചെയ്ത ഷിബിൻ ഇനി ആന്റണി വർഗീസ് ചിത്രം കാട്ടാളനിലും. പ്രേക്ഷകർ ഏറെ ചർച്ച ചെയ്ത കഥാപാത്രമായിരുന്നു ലോക സിനിമയിലെ നോബഡി. വെറുതെ ഒരു സോഫയിൽ ഇരിക്കുന്ന കുറച്ച് സീനുകൾ കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത നടൻ ഇപ്പോൾ ആന്റണി വർഗീസ് ചിത്രത്തിൽ എത്തിയിരിക്കുകയാണ്. ഷിബിൻ രാഘവന്റെ ചിത്രമുള്ള ഒരു പോസ്റ്റർ പങ്കുവെച്ചാണ് കാട്ടാളൻ സിനിമയുടെ അണിയറപ്രവർത്തകർ ഈ വിവരം അറിയിച്ചത്.

Welcoming Mr.Nobody @shibin_s_raghav from LOKAH to the world of KATTALANShareef Muhammed Presents - ‘KATTALAN’⭐️ing Antony Varghese 🎬Directed by Paul George🎧Music by B.Ajaneesh Loknath📽️A Cubes Entertainments Release🌎A Cubes International Initiative#Kattalan pic.twitter.com/CXbSTfbxIM

'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കാട്ടാളൻ. ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തുന്ന കാട്ടാളനിൽ നായികയായെത്തുന്നത് രജിഷ വിജയനാണ്. മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ "ആന്‍റണി വർഗ്ഗീസ്" എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്.

പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. 'കാന്താര ചാപ്റ്റർ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. ഐഡന്‍റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്. ശ്രദ്ധേയ ഛായാഗ്രാഹകൻ രെണദേവാണ് ഡിഒപി. എം.ആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.

Content Highlights: Actor Shibin Francis to join the new movie kattalan

To advertise here,contact us