നസ്ലെനെ ലോകയിലേക്ക് കാസ്റ്റ് ചെയ്തപ്പോൾ ദുല്ഖറിനായിരുന്നു എക്സൈറ്റ്മെന്റ് എന്ന് സംവിധായകൻ ഡൊമിനിക് അരുൺ. ദുൽഖർ നസ്ലെൻ ഫാൻ ആണെന്നും മമ്മൂക്കയ്ക്കും അവനെ ഭയങ്കര ഇഷ്ടമാണെന്നും ഡൊമിനിക് പറഞ്ഞു. ആദ്യം മറ്റൊരു നടനായിരുന്നു സണ്ണി ആവേണ്ടിയിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഡൊമിനിക് ഇക്കാര്യം പറഞ്ഞത്.
'നസ്ലെന്റെ കാസ്റ്റിങ് വന്നപ്പോള് ദുല്ഖറിനായിരുന്നു എക്സൈറ്റ്മെന്റ്. ദുല്ഖര് നസ്ലെൻ ഫാന് ആണ്. മമ്മൂക്കയ്ക്കും ഇഷ്ടമാണ്. മറ്റൊരു നടനായിരുന്നു സണ്ണി ആവേണ്ടിയിരുന്നത്. നസ്ലെനോട് കഥ പറഞ്ഞപ്പോള് ഇപ്പോള് വേണുവാണ്, ചിലപ്പോള് സണ്ണി ആയേക്കും എന്ന് പറഞ്ഞു. പ്രേമലുവിന് മുമ്പാണ് കഥ പറഞ്ഞത്. കഥ ഇഷ്ടമായതുകൊണ്ട്, ഏതുകഥാപാത്രമായാലും ഓക്കേയാണെന്ന് നസ്ലെൻ പറഞ്ഞു', ഡൊമിനിക് അരുണ് പറഞ്ഞു.
അതേസമയം, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണ് "ലോക - ചാപ്റ്റർ വൺ: ചന്ദ്ര". ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് "ലോക". റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം "ലോക" സ്വന്തമാക്കിയത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്. കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്.
Content Highlights: Dominic Arun says Dulquer and Mammootty is Naslen's fan