രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിച്ച ചിത്രമാണ് കൂലി. ആഗോള തലത്തിൽ 500 കോടിയ്ക്കും മുകളിൽ സിനിമ നേടിയെങ്കിലും പലയിടത്തും ചിത്രം ആവറേജിൽ ഒതുങ്ങേണ്ടി വന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസിന് ശേഷം ട്രെയ്ലറിലെ ഒരു ഷോട്ടിലെ ബ്രില്ല്യൻസ് കണ്ടുപിടിച്ചിരിക്കുകയാണ് ആരാധകർ.
സിനിമയുടെ അവസാനം ആമിർ ഖാനെ കണ്ടതിന് ശേഷം പുകവലിച്ചുകൊണ്ട് രജനി നടന്നുവരുന്ന ഒരു ഷോട്ട് ഉണ്ട്. സിനിമയിൽ ഈ ഷോട്ട് എത്തുമ്പോൾ രജനിയുടെ പിന്നിലായി ഫോക്കസ് ഔട്ടിൽ ആമിർ ഖാനെ കാണാൻ കഴിയും. എന്നാൽ ട്രെയ്ലറിലെ ഈ ഷോട്ടിൽ അണിയറപ്രവർത്തകർ ആമിർ ഖാനെ മായ്ച്ചു കളഞ്ഞിരിക്കുകയാണ്. ഇതാണ് ഇപ്പോൾ വീണ്ടും ചർച്ചാവിഷയമാകുന്നത്. അതേസമയം, സിനിമ ഇപ്പോൾ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ കൊണ്ട് നിറയുകയാണ് ചിത്രം. രജനികാന്തിനെയും ആമിർ ഖാനെയും റാേസ്റ്റ് ചെയ്യുന്ന ട്രോളുകളും എത്തുന്നുണ്ട്. സിനിമയിലെ ക്ലൈമാക്സ് സീനാണ് ഏറെ വിമർശിക്കപ്പെടുന്നത്.
ഇതുവരെ ലോകേഷ് സംവിധാനം ചെയ്ത സിനിമകളിൽ ഏറ്റവും മോശം ചിത്രമാണ് കൂലിയെന്നാണ് ആരാധകർ പറയുന്നത്. റിലീസിന് മുന്നേയുള്ള ഹൈപ്പിനൊപ്പം ഉയരാൻ സിനിമയ്ക്ക് ആയിട്ടില്ല. സിനിമയിലെ പല സീനുകളെയും വിടാതെ ട്രോളന്മാർ പിടിച്ചിട്ടുണ്ടെങ്കിലും ഫ്ലാഷ് ബാക് സീനുകൾ പ്രശംസിക്കാനും ഇക്കൂട്ടർ മറന്നിട്ടില്ല.
ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 235 കോടി രൂപ കൂലി നേടിയെന്നാണ് റിപ്പോർട്ട്. ആദ്യ ദിനം ചിത്രം ആഗോള മാർക്കറ്റിൽ നിന്ന് 151 കോടിയാണ് നേടിയത്. നിർമാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ് കളക്ഷൻ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഒരു തമിഴ് സിനിമ ആഗോള തലത്തിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
The Different Between Trailer & Movie 👀#Coolie | #Rajinikanth pic.twitter.com/a5iFkd81iq
സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളായ സൺ പിക്ചേഴ്സ് മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. കൂലിയിൽ അക്രമാസക്തമായ രംഗങ്ങൾ കുത്തിനിറച്ചിട്ടുണ്ടെന്നും അതിനാൽ മുതിർന്നവർ മാത്രമേ കാണാൻ പാടുള്ളൂ എന്ന് സെൻസർ സമിതിയും പിന്നീട് റിവൈസിങ് കമ്മിറ്റിയും വിലയിരുത്തിയതായി സെൻസർ ബോർഡിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എആർഎൽ സുന്ദരേശൻ ജസ്റ്റിസ് ടി വി തമിഴ്സെൽവിയുടെ ബെഞ്ചിനു മുൻപാകെ അറിയിച്ചു.
Content Highlights: Coolie brilliance decoded by fans