മോഹൻലാലിനെ തിരിച്ചുകിട്ടിയ സിനിമയാണ് ദൃശ്യം, കിടിലൻ പെർഫോമൻസ് ആണ് പുള്ളിയുടേത്; ആസിഫ് അലി

ആ സിനിമക്ക് മുമ്പ് ലാലേട്ടൻ ചെയ്തതെല്ലാം കുറച്ച് ലാർജർ ദാൻ ലൈഫ് ടൈപ്പ് ക്യാരക്ടറായിരുന്നു. അതിൽ നിന്ന് മാറി വളരെ സിമ്പിളായിട്ടുള്ള ഒരു ലാലേട്ടനെ കണ്ടപ്പോൾ വല്ലാത്ത സന്തോഷമായിരുന്നു

മോഹൻലാൽ എന്ന നടനെ കുറച്ച് കാലത്തിന് ശേഷം തിരിച്ചു കിട്ടിയ സിനിമ ആയിരുന്നു ദൃശ്യം എന്ന് ആസിഫ് അലി. ദൃശ്യത്തിലെ മോഹൻലാലിനെ തനിക്ക് വളരെ ഇഷ്ടമാണെന്നും കിടിലൻ പെർഫോമൻസ് ആണ് മോഹൻലാലിന്റേത് എന്നും ആസിഫ് പറഞ്ഞു. മിറാഷ് എന്ന സിനിമയുമായി ബന്ധപ്പെട്ട് കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ലാൽ സാറിനെപ്പറ്റി സംസാരിക്കുമ്പോഴെല്ലാം എന്റെ മനസിൽ ആദ്യം ഓടിവരുന്ന സിനിമയാണ് ദൃശ്യം. ആ പടത്തിൽ പുള്ളി കിടിലൻ പെർഫോമൻസാണ് ചെയ്ത് വെച്ചിരിക്കുന്നത്. വളരെ സിമ്പിളായിട്ടുള്ള ഒരു ഫാമിലി മാനായാണ് ലാലേട്ടൻ ആ പടത്തിന്റെ ഫസ്റ്റ് ഹാഫിൽ പെർഫോം ചെയ്തത്. എല്ലാവർക്കും ആ ഒരു പോർഷൻ ഭയങ്കരമായി കണക്ടായി.

എന്നെ സംബന്ധിച്ച് കുറച്ചുകാലത്തിന് ശേഷം എനിക്ക് ഒരു തിരിച്ചുകിട്ടൽ പോലെയായിരുന്നു ആ പടത്തിൽ ലാലേട്ടനെ കണ്ടപ്പോൾ ഫീൽ ചെയ്തത്‌. ആ സിനിമക്ക് മുമ്പ് ലാലേട്ടൻ ചെയ്തതെല്ലാം കുറച്ച് ലാർജർ ദാൻ ലൈഫ് ടൈപ്പ് ക്യാരക്ടറായിരുന്നു. അതിൽ നിന്ന് മാറി വളരെ സിമ്പിളായിട്ടുള്ള ഒരു ലാലേട്ടനെ കണ്ടപ്പോൾ വല്ലാത്ത സന്തോഷമായിരുന്നു മനസിൽ' ആസിഫ് അലി പറയുന്നു.

#AsifAli Can't Hold Back The Inner Fanboy..😁❤️@Mohanlal #Mirage pic.twitter.com/4oX3pLmZPG

മോഹൻലാലിനെക്കുറിച്ച് അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത ആളുകൾ എപ്പോഴും പറയാറുള്ളത് ഡയലോഗ് ഡെലിവറിയും ഫ്ളെക്‌സിബിലിറ്റിയുമാണ്. ചില സീനുകളിൽ അദ്ദേഹം സട്ടിലായി ചെയ്യുന്ന കാര്യങ്ങൾ പലരെയും അത്ഭുതപ്പെടുത്താറുണ്ട് അദ്ദേഹം ചെയ്യുന്ന ചില റിയാക്ഷനുകൾ വളരെ സ്പെഷ്യൽ ആണ്,' ആസിഫ് അലി പറഞ്ഞു.

ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മിറാഷ്. അപര്‍ണ ബാലമുരളിയും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സെപ്റ്റംബര്‍ 19ന് സിനിമ തിയേറ്ററുകളിലെത്തും. ആസിഫ് അലിയുടെ 2025ലെ ആദ്യ റിലീസായ 'രേഖചിത്രം' ബോക്‌സ്ഓഫിസില്‍ വന്‍ വിജയമായി മാറിയിരുന്നു. ഏറെ ചര്‍ച്ചയായി മാറിയിരുന്ന 'കൂമന്‍' എന്ന ചിത്രത്തിന് ശേഷം ആസിഫും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്ന ചിത്രമെത്തുമ്പോള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയിലാണ്.

Content highlights:   Asif Ali says he likes Mohanlal in the movie Drishyam

To advertise here,contact us