'വിജയം തലയിലേറ്റരുത്…'; 'ലോക'യുടെ വിജയത്തില്‍ മകള്‍ക്ക് ഉപദേശം നല്‍കി പ്രിയദര്‍ശന്‍

പ്രേക്ഷകർ കൂടെയുണ്ടെങ്കിൽ മാത്രം സാധ്യമാകുന്ന വിജയത്തിലാണ് ‘ലോക’ എത്തി നിൽക്കുന്നതെന്ന് കല്യാണി കുറിച്ചു.

'വിജയം തലയിലേറ്റരുത്…'; 'ലോക'യുടെ വിജയത്തില്‍ മകള്‍ക്ക് ഉപദേശം നല്‍കി പ്രിയദര്‍ശന്‍
dot image

ലോക 200 കോടി കടന്നതിന്റെ സന്തോഷത്തിലാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. ഈ വേളയിൽ കല്യാണി പ്രിയദര്‍ശന്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരിക കുറിപ്പാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. പ്രേക്ഷകർ കൂടെയുണ്ടെങ്കിൽ മാത്രം സാധ്യമാകുന്ന വിജയത്തിലാണ് ‘ലോക’ എത്തി നിൽക്കുന്നതെന്ന് കല്യാണി കുറിച്ചു. ഇതോടൊപ്പം അച്ഛൻ പ്രിയദർശൻ നൽകിയ ഉപദേശവും കല്യാണി പങ്കുവെച്ചിരുന്നു.

'ഈ മെസജ് ഒരിക്കലും മായ്ച്ചുകളയരുത്…വിജയം തലയിലേറ്റരുത്…പരാജയം ഹൃദയത്തിലുമേറ്റരുത് ചക്കരേ. നിനക്ക് നല്‍കാനുള്ള ഏറ്റവും മികച്ച ഉപദേശമിതാണ്', എന്നായിരുന്നു പ്രിയദർശന്റെ സന്ദേശം. ഒരുപാട് ചിത്രങ്ങളുടെ ഒപ്പം കല്യാണി പങ്കുവെച്ച ഈ സന്ദേശമാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയായത്. 'അച്ഛൻ മകൾക്ക് നൽകിയ ഉപദേശം നോക്കൂ', 'ഇങ്ങനെയാവണം അച്ഛനായാൽ', 'പ്രിയദർശനെ പോലൊരു അച്ഛനെ ലഭിച്ചതിൽ കല്യാണി ഭാഗ്യവതിയാണ്', എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ എത്തിയത്.

അതേസമയം, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ "ലോക - ചാപ്റ്റർ വൺ: ചന്ദ്ര" ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് "ലോക". റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം "ലോക" സ്വന്തമാക്കിയത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്.

Content Highlights: Kalyani priyadarshan shares message of her father after lokah success

dot image
To advertise here,contact us
dot image