ഞാൻ ജീവനോടെയുണ്ട്, മരിച്ചിട്ടില്ല; വ്യാജ മരണവാർത്തയിൽ പ്രതികരണവുമായി കാജൽ അഗർവാൾ

'ഇത്തരം തെറ്റായ വാർത്തകൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു'

തന്റെ വ്യാജ മരണവാർത്തയിൽ പ്രതികരണവുമായി നടി കാജൽ അഗർവാൾ. താൻ സുരക്ഷിതയായി ഇരിക്കുന്നെന്നും ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും നടി കുറിച്ചു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് നടി ഇതിനെക്കുറിച്ച് പ്രതികരിച്ചത്.

'ഞാൻ ഒരു അപകടത്തിൽ പെട്ടെന്നും മരണപ്പെട്ടെന്നും തരത്തിലുള്ള അടിസ്ഥാനരഹിതമായ ചില വാർത്തകൾ ഞാൻ കണ്ടു. തീർത്തും വാസ്തവവിരുദ്ധമായ വാർത്തയാണ് അത്. ഇക്കാര്യം എനിക്ക് ഒരു തമാശയായിട്ടാണ് തോന്നിയത്. ദൈവകൃപയാൽ, ഞാൻ പൂർണ്ണമായും സുഖമായും സുരക്ഷിതയായും ഇരിക്കുന്നു. ഇത്തരം തെറ്റായ വാർത്തകൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. പകരം നമ്മുടെ ഊർജം പോസിറ്റിവിറ്റിയിലും സത്യസന്ധമായ കാര്യങ്ങളിലും കേന്ദ്രീകരിക്കാം', കാജൽ കുറിച്ചു.

I’ve come across some baseless news claiming I was in an accident (and no longer around!) and honestly, it’s quite amusing because it’s absolutely untrue. 😄By the grace of god, I want to assure you all that I am perfectly fine, safe, and doing very well ❤️I kindly request…

ദാരുണമായ വാഹനാപകടത്തിൽ നടിക്ക് ജീവൻ നഷ്ടപ്പെട്ടു എന്ന തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചത്. നടിക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു എന്നും വാർത്തകൾ ഉയർന്നിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് സോഷ്യൽ മീഡിയയിലൂടെ മറുപടിയുമായി കാജൽ തന്നെ രംഗത്തെത്തിയത്.

content highlights: Kajal Agarwal on fake death news

To advertise here,contact us