'നല്ല സിനിമകൾ അത്ഭുതമാണ് മമ്മൂക്കയും'; പിറന്നാളാശംസകളുമായി രമേഷ് പിഷാരടി | Mammootty

കലാമൂല്യമുള്ള സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ഒരു സിനിമ പോലെയാണ് മമ്മൂട്ടിയെന്നും എവിടെ പോയാലും വീണ്ടും കാണാൻ തോന്നുമെന്നും നടൻ പറഞ്ഞു.

ഇന്ന് 74-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകളുമായി നടൻ രമേഷ് പിഷാരടി. കലാമൂല്യമുള്ള സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ഒരു സിനിമ പോലെയാണ് മമ്മൂട്ടിയെന്നും എവിടെ പോയാലും വീണ്ടും കാണാൻ തോന്നുമെന്നും നടൻ പറഞ്ഞു. കൂടാതെ നല്ല സിനിമകൾ അത്ഭുതമാണ് അതുപോലെ മമ്മൂക്കയുമെന്ന് കൂട്ടിച്ചേർക്കുകയാണ് നടൻ. തന്റെ ഫേസ്ബുക്കിലൂടെ മമ്മൂട്ടിക്ക് ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് രമേഷ് പിഷാരടി കുറിച്ചത്.

'കലാമൂല്യമുള്ള സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ഒരു സിനിമ പോലെയാണ് മമ്മുക്ക…ഒരു നൂറു കാരണങ്ങൾ ഉണ്ടാകും ആ സിനിമയെ ഇഷ്ടപ്പെടാൻ. ഓരോരുത്തർക്കും ഓരോന്ന് അത് കാലത്തെ അതിജീവിക്കും. എവിടെ എപ്പോളാണെങ്കിലും വീണ്ടും വീണ്ടും കാണും…കണ്ടവർ കാണാത്തവരോട് അതിനെക്കുറിച്ചു വാചാലരാകും. മറ്റു ഭാഷകളിലേക്ക് പോകും…അംഗീകരിക്കപ്പെടും…ആരാധിക്കും. ചെറിയ ഒരു ഇടവേള ഉണ്ടാകും….. അതിഗംഭീരമായി മുന്നിലേക്ക് പോകും…കരഞ്ഞും ചിരിച്ചും സന്തോഷിച്ചും കയ്യടിച്ചും ആ കഥയ്ക്കൊപ്പം നമ്മളും..നല്ല സിനിമകൾ അത്ഭുതമാണ് മമ്മൂക്കയും', രമേഷ് പിഷാരടി കുറിച്ചു.

മമ്മൂട്ടി സമ്പൂർണ രോഗമുക്തനായി തിരിച്ചെത്തിയ വാർത്ത അറിയിച്ചവരിൽ രമേഷ് പിഷാരടിയും ഉണ്ടായിരുന്നു. ഇന്ന് പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയെ പൊതുജനങ്ങൾക്ക് കാണാൻ കഴിയുമെന്നാണ് സൂചന. അതേസമയം, ഇന്ന് വെളുപ്പിനെ എറണാകുളത്തെ മമ്മൂട്ടിയുടെ വീടിന് മുന്നിൽ ആരാധകരുടെ ജനപ്രവാഹമായിരുന്നു. നടൻ സ്ഥലത്തിലെങ്കിലും പതിവ് തെറ്റിക്കാതെ ആശംസകൾ അറിയിക്കാൻ എത്തിയ ആരാധകരുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Content Highlights: Ramesh Pisharody birthday wishes mammootty

To advertise here,contact us