മലയാളക്കര കാത്തിരുന്ന ചിത്രം; നന്ദിയും സ്നേഹവും പങ്കുവെച്ച് മമ്മൂട്ടി | Mammootty

കടലിന്റെ തീരത്ത് തന്റെ ലാൻഡ് ക്രൂയിസറിൽ ചാരി നിൽക്കുന്ന ഫോട്ടോയാണ് നടൻ പങ്കുവെച്ചത്.

പിറന്നാൾദിനത്തിൽ എല്ലാവരോടും നന്ദി അറിയിച്ച് മമ്മൂട്ടി. കടലിന്റെ തീരത്ത് തന്റെ ലാൻഡ് ക്രൂയിസറിൽ ചാരി നിൽക്കുന്ന ഫോട്ടോയാണ് നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇന്നലെ മുതൽ നടന് പിറന്നാളാശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പങ്കുവെക്കുന്ന ചിത്രമായതിനാൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

സമ്പൂർണ രോഗമുക്തനായി തിരിച്ചെത്തിയ മമ്മൂക്കയുടെ പിറന്നാൾ ആയതിനാൽ ഇത്തവണ മമ്മൂട്ടിക്കും ആരാധകർക്കും ഇത് വിലപ്പെട്ടതാണ്. കുറച്ചു കാലമായി സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത് മാറി നിൽക്കുകയായിരുന്നു മമ്മൂട്ടി. രോഗം മാറി മമ്മൂക്ക തിരിച്ചെത്തുന്നുവെന്ന വാർത്ത ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്.

അതേസമയം, ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി സ്‌ക്രീനിലെത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ജിതിന്‍ കെ ജോസ് ഒരുക്കുന്ന കളങ്കാവല്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. ഇന്ന് പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് മറ്റ് പല പുതിയ സിനിമകളുടെ അപ്‌ഡേറ്റുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Content Highlights: Mammootty gratitude post for his birthday went viral on social media

To advertise here,contact us