മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ലോക സിനിമയുടെ അണിയറപ്രവർത്തകർ. മൂത്തോന് ജന്മദിനാശംകൾ എന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. അപ്പോൾ സിനിമയിലെ മൂത്തോൻ മമ്മൂട്ടി തന്നെ ആണെന്ന് ഉറപ്പായിരിക്കുകയാണ്. ‘ലോക’യിൽ ഒരു ഡയലോഗ് മാത്രമുണ്ടായിരുന്ന കാമിയോ റോൾ ആയിരുന്നു ‘മൂത്തോന്റേ’ത്. കഥാപാത്രത്തിന്റെ കൈ മാത്രമാണ് കാണിച്ചത്. കയ്യും ശബ്ദവും ശ്രദ്ധിച്ച് ഇത് മമ്മൂട്ടിയാവാമെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ നേരത്തെ പ്രചരിച്ചിരുന്നു.
മമ്മൂട്ടിയുടെ മകനും ലോക സിനിമയുടെ നിർമാതാവുമായ ദുൽഖറും പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 74-ാം പിറന്നാള് മമ്മൂട്ടി ആഘോഷിക്കുന്നത്. സിനിമ ഇൻഡസ്ട്രിയിൽ നിന്ന് നിരവധി പേരാണ് നടന് ആശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റ് പങ്കുവെക്കുന്നത്.
സമ്പൂർണ രോഗമുക്തനായി തിരിച്ചെത്തിയ മമ്മൂക്കയുടെ പിറന്നാൾ ആയതിനാൽ ഇത്തവണ മമ്മൂട്ടിക്കും ആരാധകർക്കും ഇത് വിലപ്പെട്ടതാണ്. കുറച്ചു കാലമായി സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത് മാറി നിൽക്കുകയായിരുന്നു മമ്മൂട്ടി. രോഗം മാറി മമ്മൂക്ക തിരിച്ചെത്തുന്നുവെന്ന വാർത്ത ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്.
അതേസമയം, റീലീസ് ചെയ്ത് 10 ദിവസം പിന്നിടുമ്പോൾ ലോക പെട്ടിയിലാക്കിയത് 150 കോടിയ്ക്ക് മുകളിൽ കളക്ഷൻ ആണ്. 170 കോടിയോളം സിനിമ നേടിയെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ കളക്ഷൻ ദിനം പ്രതി ഉയരുകയാണ്. മലയാള സിനിമയിൽ അതിവേഗത്തിൽ 150 കോടി നേടിയ സിനിമയുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനത്താണ് ലോക ഇപ്പോൾ. മോഹൻലാൽ ചിത്രം എമ്പുരാൻ ആണ് മുന്നിൽ ഉള്ളത്. വെറും നാല് ദിവസം കൊണ്ട് 150 കോടി എമ്പുരാൻ നേടിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
#Lokah #TheyLiveAmongUs@mammukka @dominicarun@NimishRavi@kalyanipriyan@naslen__ @JxBe @chamanchakko @iamSandy_Off @santhybee @AKunjamma@DQsWayfarerFilm pic.twitter.com/T8j7jb3SdK
കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോൾ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേർഷൻ ബുക്കിംഗ് ആപ്പുകളിൽ ട്രെൻഡിങ്ങായി കഴിഞ്ഞു.സിനിമയുടെ ടെക്നിക്കൽ വശങ്ങൾക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആർട്ട് വർക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.
നസ്ലെൻ, ചന്തു സലിം കുമാർ, അരുൺ കുര്യൻ, സാൻഡി മാസ്റ്റർ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിർമിക്കാൻ തയ്യാറായ ദുൽഖർ സൽമാനും കയ്യടികൾ ഉയരുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിർവഹിച്ച ഡൊമിനിക് അരുണിനും അഡീഷണൽ സ്ക്രീൻ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അർഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.
Content Highlights: lokah cinema crew wishes Mammootty birthday