പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിയുടെ എറണാകുളത്തെ വീടിന് മുന്നിൽ എത്തി ആരാധകർ. നടൻ അവിടെയില്ലെന്ന് അറിഞ്ഞിട്ടും നിരവധി പേരാണ് ആശംസകളുമായി എത്തിയത്. അപ്പോഴാണ് ഫോൺ കോളിലൂടെ നന്ദി അറിയിച്ച് മമ്മൂക്കയുടെ ശബ്ദം എല്ലാവരും കേട്ടത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ വീഡിയോയായണ് വൈറലായിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ചിത്രങ്ങളുമായി എത്തിയ ആരാധകർ ഹാപ്പി ബർത്ത്ഡേ മമ്മൂക്ക എന്ന് പറഞ്ഞാണ് പിരിഞ്ഞത്.
Mammookka expressed his gratitude to his fans for their birthday greetings, while the fans commemorated his birthday in front of his residence in Kochi. ❤️@mammukka #Mammootty #HappyBirthdayMammukka pic.twitter.com/cBreEhHONH
നിരവധി താരങ്ങളാണ് മമ്മൂട്ടിയുടെ പിറന്നാൾദിനത്തിൽ ആശംസകളുമായി എത്തുന്നത്. സമ്പൂർണ രോഗമുക്തനായി തിരിച്ചെത്തിയ മമ്മൂക്കയുടെ പിറന്നാൾ ആയതിനാൽ ഇത്തവണ മമ്മൂട്ടിക്കും ആരാധകർക്കും ഇത് വിലപ്പെട്ടതാണ്. കുറച്ചു കാലമായി സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത് മാറി നിൽക്കുകയായിരുന്നു മമ്മൂട്ടി. രോഗം മാറി മമ്മൂക്ക തിരിച്ചെത്തുന്നുവെന്ന വാർത്ത ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. ഇന്ന് പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയെ പൊതുജനങ്ങൾക്ക് കാണാൻ കഴിയുമെന്നാണ് സൂചന.
അതേസമയം, ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി സ്ക്രീനിലെത്തുന്നത് കാണാന് കാത്തിരിക്കുകയാണ് സിനിമാപ്രേമികള്. ജിതിന് കെ ജോസ് ഒരുക്കുന്ന കളങ്കാവല് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില് നിര്മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. ഇന്ന് പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് മറ്റ് പല പുതിയ സിനിമകളുടെ അപ്ഡേറ്റുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Content Highlights: Fans Gathered at mammoottys house in ernakulam for birthday wish