സ്ലീപ്പർസെൽസ് ഇറങ്ങി, ഇനി അവർ നോക്കിക്കോളും!; കുടുംബപ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ഹൃദയപൂർവ്വം'

ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ തിയേറ്ററിലേക്ക് എത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്

ബോക്സ് ഓഫീസിൽ കളക്ഷൻ മുന്നേറ്റവുമായി മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വം. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് എങ്ങും ലഭിക്കുന്നത്. സിനിമയുടെ തിരക്കഥയ്ക്കും മോഹൻലാലിന്റെ പ്രകടനത്തിനും വലിയ കയ്യടികളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ആദ്യ മൂന്ന് ദിവസത്തെ കളക്ഷൻ പുറത്തുവരുകയാണ്.

മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ 25.01 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ. ആദ്യ ദിനം 8.42 കോടി നേടി സിനിമയ്ക്ക് തുടർന്നുള്ള ദിവസങ്ങളിലും വലിയ നേട്ടമുണ്ടാക്കാനായി. രണ്ടാം ദിനം 7.93 കോടിയും മൂന്നാം ദിവസം 8.66 കോടിയും ഹൃദയപൂർവം നേടി. ആദ്യ വീക്കെൻഡ് അവസാനിക്കുമ്പോൾ ചിത്രം 30 കോടിയ്ക്കും മുകളിൽ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. അതേസമയം, ചിത്രം കാണാനെത്തിയ പ്രേക്ഷകരുടെ വീഡിയോകൾ വൈറലാണ്. ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ തിയേറ്ററിലേക്ക് എത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് പ്രതികരണങ്ങൾ. സംഗീതിന്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തമാശകൾ എല്ലാം വർക്ക് ആയെന്നും ഒരു പക്കാ ഫീൽ ഗുഡ് സിനിമയാണ് ഹൃദയപൂർവ്വം എന്നാണ് അഭിപ്രായങ്ങൾ.

#Hridayapoorvam 3 Days Worldwide Gross Collection —Day 1 -₹8.42 CroresDay 2 -₹7.93 CroresDay 3 -₹8.66 CroresDay 3 > Day 1 👏3 Days ₹25.01 Crores 👏Towards ₹33-₹34 Crores Opening Weekend 👏 Super Opening for this Genre. #Mohanlal https://t.co/Tse04vpwAQ

എമ്പുരാനും തുടരുമിനും ശേഷം മോഹൻലാലിന്റെ മൂന്നാമത്തെ വിജയചിത്രമാണ് ഇതെന്നാണ് പലരും കുറിക്കുന്നുണ്ട്. തിയേറ്ററിൽ നിന്നുള്ള ആഘോഷങ്ങളുടെ വീഡിയോകളും ആരാധകർ പങ്കുവെച്ചിട്ടുണ്ട്. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്.

ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം. ഫാർസ് ഫിലിംസ് ആണ് സിനിമ ഓവർസീസിൽ പ്രദർശനത്തിനെത്തിക്കുന്നത്.

content highlights : hridayapoorvam weekend box office collection

To advertise here,contact us