കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലോക - ചാപ്റ്റർ വൺ:ചന്ദ്ര. ഓണം റിലീസായി ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. സിനിമയുടെ ഫസ്റ്റ് ഷോ കഴിയുമ്പോൾ മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇന്നത്തെ ദിവസം സോഷ്യൽ മീഡിയ തുറക്കാൻ തനിക്ക് ടെൻഷൻ ഉണ്ടായിരുന്നുവെന്നും എന്നാൽ ആരാധകരുടെ സ്നേഹം കാണുമോൾ സന്തോഷം ഉണ്ടെന്നും പറയുകയാണ് കല്യാണി പ്രിയദർശൻ.
'കള്ളം പറയുകയല്ല, ഇന്ന് ഓൺലൈനിൽ വരാൻ എനിക്ക് വളരെ ടെൻഷനുണ്ടായിരുന്നു… പക്ഷേ ഇപ്പോള് അതിരില്ലാത്ത ഈ സ്നേഹം കാണുമ്പോള് എന്റെ ഉള്ള് നിറയുകയാണ്. ഈ സിനിമയ്ക്ക് പിന്നിലെ ഓരോ പ്രവര്ത്തനങ്ങളെയും നിങ്ങള് അഭിനന്ദിക്കുന്നതില് ഏറെ സന്തോഷമുണ്ട്. ഹൃദയപൂർവ്വവും ലോകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് നമ്മുടെ പ്രേക്ഷകർ എത്രമാത്രം സ്നേഹം നൽകുന്നു എന്ന് കാണിച്ചുതരികയാണ്. നമ്മുടെ ഇൻഡസ്ട്രിയ്ക്ക് മനോഹരമായ ഒരു ഓണം ആശംസിക്കുന്നു,' കല്യാണി കുറിച്ചു.
I won’t lie, I was so nervous to come online today… but the love I’m seeing has been overwhelming 🥹♥️. Thank you to everyone encouraging the work that went into this film. Both Hridayapoorvam and Lokah doing well just shows how much love our audiences have to give. Wishing our…
അതേസമയം, മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ഫാന്റസി സൂപ്പർ ഹീറോ ചിത്രമാണിതെന്നാണ് പ്രേക്ഷകർ പറയുന്നത്. കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരുടെ അഭിനയവും പോസറ്റീവ് റെസ്പോൺസ് നേടുന്നുണ്ട്. സിനിമയുടെ വി എഫ് എക്സ് മികച്ചതാണെന്നും ടെക്നിക്കൽ സൈഡ് കൊള്ളാമെന്നുമാണ് പ്രേക്ഷകർ പറയുന്നത്. സിനിമയുടെ ബിജിഎം കലക്കിയിട്ടുണ്ടെന്നും അഭിപ്രായമുണ്ട്. ജേക്സ് ബിജോയ്യും കയ്യടികൾ വാരിക്കൂട്ടുകയാണ്. ഡൊമിനിക്സ് അരുണിന്റെ സംവിധാനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഓണം ലോക തൂക്കി എന്നാണ് ആരാധകർ പറയുന്നത്.
ഫാന്റസിയ്ക്കൊപ്പം ആക്ഷനും കോമഡിയ്ക്കും പ്രാധാന്യം നൽകുന്ന സിനിമ തിയേറ്ററിൽ കത്തുമെന്ന് ഉറപ്പാണ്. സൂപ്പർഹീറോ ആയ 'ചന്ദ്ര' എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ 'സണ്ണി' എന്നാണ് നസ്ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇൻസ്പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും 'വേണു' ആയി ചന്ദുവും, 'നൈജിൽ' ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ, നിഷാന്ത് സാഗർ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്സിൻ്റെ ആദ്യ ഭാഗമാണ് 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര'.
കേരളത്തിൽ ബിഗ് റിലീസായി വേഫെറർ ഫിലിംസ് എത്തിക്കുന്ന ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും എത്തിക്കുന്നത് വമ്പൻ വിതരണക്കാരാണ്. തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ് എന്നിവർ വിതരണം ചെയ്യുന്ന ചിത്രം, തെലുങ്കിൽ സിതാര എൻ്റർടെയ്ൻമെൻ്റ്സ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ എന്നിവരാണ് റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തുണ്ട്. തെന്നിന്ത്യയിലെ എപിക് സ്ക്രീനുകളിലും ചിത്രം പ്രദർശനത്തിന് എത്തും.
Content Highlights: Kalyani follows the revenge of world cinema