ചിരിപ്പിച്ച് ലാലേട്ടൻ-സംഗീത് പ്രതാപ് കോമ്പോ; ബ്ലോക്ക്ബസ്റ്റർ സൂചന നൽകി 'ഹൃദയപൂർവ്വം' ആദ്യ പകുതി

മികച്ച അഭിപ്രായങ്ങളാണ് സിനിമയുടെ ആദ്യ പകുതിയ്ക്ക് ലഭിക്കുന്നത്

മലയാള സിനിമയിലെ എവർക്ലാസിക് കോംബോ എന്ന് വിളിക്കാവുന്ന മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. വലിയ പ്രതീക്ഷകളാണ് ആരാധകർക്ക് ഈ സിനിമയ്ക്ക് മേൽ ഉള്ളത്. ഇപ്പോഴിതാ സിനിമയുടെ ആദ്യ പകുതിയുടെ പ്രതികരണങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

മികച്ച അഭിപ്രായങ്ങളാണ് സിനിമയുടെ ആദ്യ പകുതിയ്ക്ക് ലഭിക്കുന്നത്. മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് പ്രതികരണങ്ങൾ. ആദ്യ പകുതി പക്കാ സത്യൻ അന്തിക്കാട് സ്റ്റൈലിൽ ആണ് സഞ്ചരിക്കുന്നതെന്നും രണ്ടാം പകുതിയും ഈ നിലയിലാണെങ്കിൽ ഓണം വിന്നറായി ഹൃദയപൂർവ്വം മാറുമെന്നുമാണ് കമന്റുകൾ. തിയേറ്ററിൽ നിന്നുള്ള വീഡിയോകളും ആരാധകർ പങ്കുവെച്ചിട്ടുണ്ട്. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്.

#Hridayapoorvam First Half Getting Superb Reports🤩🔥@Mohanlal #Mohanlal pic.twitter.com/fSgjMqU5El

സത്യേട്ടന്റെ പടത്തിൽ ലാലേട്ടന്റെ മൊഞ്ചൊന്നും അങ്ങനെ പോവൂല മോനെ! Fun നല്ലോണം ഉള്ള ഫസ്റ്റ് ഹാഫ് ♥️.#Hridayapoorvam

ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം. ഫാർസ് ഫിലിംസ് ആണ് സിനിമ ഓവർസീസിൽ പ്രദർശനത്തിനെത്തിക്കുന്നത്.

Content Highlights: hridayapoorvam first half response

To advertise here,contact us