
ഷെബിന് ബക്കറും മഹേഷ് നാരായണനും ചേര്ന്ന് നിര്മിച്ച് അഖില് അനില്കുമാറിന്റെ സംവിധാനത്തില് പുറത്തിറങ്ങിയിരിക്കുന്ന ചിത്രമാണ് തലവര. അർജുൻ അശോകൻ നായകനായി എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം തിയേറ്ററിൽ തന്നെ കാണണമെന്ന അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് മഹേഷ് നാരായണൻ. തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റിലാണ് മഹേഷ് നാരായണൻ ഇക്കാര്യങ്ങൾ കുറിച്ചത്.
'പലപ്പോഴും ഇത്തരം സിനിമകൾ ടിവിയിലോ സ്ട്രീമിങ് വഴിയോ കാണാമെന്ന് നിങ്ങൾ വിചാരിക്കുമെന്ന് എനിക്കറിയാം. എന്നാൽ ഞങ്ങളെപ്പോലുള്ള സൃഷ്ടാക്കൾക്ക് തിയേറ്ററുകളിലെ നിങ്ങളുടെ സാന്നിധ്യമാണ് സ്നേഹത്തിന്റെയും പിന്തുണയുടെയും ഏറ്റവും യഥാർത്ഥ രൂപം. ആ സ്നേഹം തന്നെയാണ് തിയേറ്ററുകൾക്കപ്പുറം, സ്ട്രീമിങ്ങിലേക്കും ടെലിവിഷനിലേക്കും സിനിമയ്ക്ക് ജീവൻ നൽകുന്നത്. അപ്പോൾ ഇന്ന്, ഞാൻ വിനീതമായ നിങ്ങളോട് അപേക്ഷിക്കുന്നു- നിങ്ങളുടെ തൊട്ടടുത്തുള്ള തിയേറ്ററുകളിൽ പോയി തലവര കണ്ട് നിങ്ങളുടെ സ്നേഹം അറിയിക്കൂ. ഈ സിനിമ ഹൃദയത്തെ സ്പർശിക്കുമെന്നും നിങ്ങളെ നിരാശപ്പെടുത്തില്ലെന്നും ഞാൻ ഉറപ്പ് നൽകുന്നു', മഹേഷ് നാരായണന്റെ വാക്കുകൾ.
ചിത്രത്തിൽ 'പാണ്ട' എന്ന കഥാപാത്രമായി അർജുൻ അശോകനെത്തിയപ്പോൾ ജ്യോതി എന്ന നായിക കഥാപാത്രമായാണ് രേവതി ശർമ്മ എത്തിയിരിക്കുന്നത്. അശോകൻ, ഷൈജു ശ്രീധർ, അശ്വത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, ദേവദർശിനി, അമിത് മോഹൻ രാജേശ്വരി, സാം മോഹൻ, മനോജ് മോസസ്, സോഹൻ സീനുലാൽ, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിൻ ബെൻസൺ, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാർ, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിച്ചിരിക്കുന്നത്.
അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. മനോഹരമായ പാട്ടുകളും ചിത്രത്തിലുണ്ട്. കോ പ്രൊഡ്യൂസർ: റുവായിസ് ഷെബിൻ, ഛായാഗ്രഹണം: അനിരുദ്ധ് അനീഷ്, സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റർ: രാഹുൽ രാധാകൃഷ്ണൻ, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, കലാസംവിധാനം: മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യും: അക്ഷയ പ്രസന്നൻ, പ്രൊഡക്ഷൻ കൺട്രോളർ: അലക്സ് ഇ കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റാം പാർത്ഥൻ, സൗണ്ട് ഡിസൈൻ: ചാൾസ്, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഗാനരചന: മുത്തു, ടിറ്റോ പി തങ്കച്ചൻ, ഡിഐ: ലിജു പ്രഭാകർ, വിഎഫ്എക്സ്: പിക്റ്റോറിയൽ എഫ്.എക്സ്, സ്റ്റണ്ട്: മാഫിയ ശശി, മഹേഷ് മാത്യു, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രശ്ശേരി, സ്റ്റിൽസ്: അജി മസ്കറ്റ്, ഡിസൈൻസ്: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.
Content Highlights: watch thalavara from theatres says mahesh narayanan