തനിക്ക് സൂര്യയുടെ കൂടെ അഭിനയിക്കാൻ ആദ്യം ചാൻസ് ലഭിച്ചിട്ട് നടക്കാതെ പോയിരുന്നുവെന്ന് നടി മമിത ബൈജു. അതോർത്ത് താൻ ഒരുപാട് കരഞ്ഞെന്നും ഇപ്പോൾ വീണ്ടും സൂര്യയുടെ കൂടെ അഭിനയിക്കാൻ ചാൻസ് ലഭിച്ചത് ഭാഗ്യമെന്നും നടി കൂട്ടിച്ചേർത്തു. ബിഹൈൻഡ്വുഡ്സ് അവാർഡ് ഷോയിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.
'എനിക്ക് ഒരു പ്രശസ്തിയുമില്ലാതിരുന്ന സമയത്ത് സൂര്യ സാറിന്റെ കൂടെ അഭിനയിക്കാൻ ഒരു ചാൻസ് ലഭിച്ചിരുന്നു. പക്ഷേ പിന്നീട് അത് നടന്നില്ല, അന്ന് ഞാൻ ഒരുപാട് കരഞ്ഞു. ഇപ്പോൾ വീണ്ടും എനിക്ക് അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം', മമിത ബൈജു പറഞ്ഞു.
" Without any recognition, I once got an opportunity to work with him, But that film later slipped out of hand. Now, once again, I’ve got the chance to work with him & it feel like a personal win for me " - Mamitha about pairing up with @Suriya_offl Na ! THE OG FAN GIRL 🥹❤️ pic.twitter.com/aIW1dEwGt9
അതേസമയം, വെങ്കി അറ്റ്ലൂരി ഒരുക്കുന്ന അടുത്ത സിനിമയിലാണ് സൂര്യയും മമിതയും ഒരുമിച്ച് അഭിനയിക്കുന്നത്. നാടൻ ലുക്കിൽ നിന്നുമാറി പക്കാ സ്റ്റൈലിഷ് ആയിട്ടാണ് സൂര്യ ഈ സിനിമയിൽ എത്തുന്നതെന്ന് സൂചനയാണ് പോസ്റ്റർ നൽകുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 'ലക്കി ഭാസ്കർ' എന്ന സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയാണ് സൂര്യ 46. രാധിക ശരത്കുമാർ, രവീണ ടണ്ഠൻ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Content Highlights: Mamitha Baiju says about she got an offer to act in a surya movie