ഈ പ്രായത്തിലും എന്നാ ഒരു എനർജിയാ ചാക്കോച്ചാ…; ഡാൻസ് വീഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

റെട്രോ സിനിമയിലെ 'കണ്ണിമ' എന്ന പ്രശസ്ത ഗാനത്തിനാണ് നടൻ ചുവടുവെച്ചത്.

പുതിയ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ. പുറകിൽ ഒരുപാട് ഡാൻസേഴ്സും കൂടെ ഒരു കുട്ടിതാരവും ചാക്കോച്ചന് ഒപ്പം നൃത്ത ചെയ്യുന്നുണ്ട്. റെട്രോ സിനിമയിലെ 'കണ്ണിമ' എന്ന പ്രശസ്ത ഗാനത്തിനാണ് നടൻ ചുവടുവെച്ചത്. മലയാള നടന്മാരിൽ ഏറ്റവും ഭംഗിയായി ഡാൻസ് ചെയ്യുന്ന നടനാണ് കുഞ്ചാക്കോ ബോബൻ.

'ചാക്കോച്ചാ അടിപൊളി, ഈ പ്രായത്തിലും എന്നാ ഒരു എനർജിയാ, ഒരു രക്ഷയില്ല പൊളി', എന്നിങ്ങനെ നീളുന്നു ആരാധകരുടെ കമന്റുകൾ. ഒരു സ്റ്റേജ് ഷോയ്ക്ക് വേണ്ടിയുള്ള പ്രാക്ടീസ് സമയത്തെ വീഡിയോ ആണെന്നും ആരാധകർ അഭിപ്രായപ്പെട്ടിരുന്നു. നടൻ ഈ വീഡിയോ പങ്കുവെച്ചതോടെ സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ ഇത് ട്രെൻഡിങ്ങിലാണ്.

അതേസമയം, 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും രതീഷ് ബാലകൃഷ്ണ പൊതുവാളും വീണ്ടു ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ പേര് 'ഒരു ദുരൂഹ സാഹചര്യത്തില്‍' എന്നാണ്. ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, ചിദംബരം, ജാഫര്‍ ഇടുക്കി, ഷാഹി കബീര്‍, ശരണ്യ രാമചന്ദ്രന്‍, ദിവ്യ വിശ്വനാഥ് തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്. അര്‍ജുന്‍ സേതു ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം നിർവഹിക്കുന്നത് ഡോണ്‍ വിന്‍സന്റാണ്.

Content Highlights: Kunchacko Boban shares a dance video

To advertise here,contact us