മലയാള സിനിമയിലെ എവര്ക്ലാസിക് കോമ്പോ എന്ന് വിളിക്കാവുന്ന മോഹന്ലാല്-സത്യന് അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്വ്വം. വലിയ പ്രതീക്ഷകളാണ് ആരാധകര്ക്ക് ഈ സിനിമയ്ക്ക് മേല് ഉള്ളത്. ചിത്രത്തിന്റെ ട്രെയ്ലര് അണിയറപ്രവര്ത്തകര് ഇന്നലെ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ട്രെയ്ലറിന് ലഭിക്കുന്നത്. ട്രെയ്ലറിലെ ഒരു ഷോട്ട് ആണ് ഇപ്പോള് സോഷ്യല് മീഡിയയിലെ ചര്ച്ചാവിഷയം.
ട്രെയ്ലറിന്റെ അവസാനം മോഹന്ലാല് മാളവിക മോഹനന്റെ തോളില് കൈകള് വിറച്ചുകൊണ്ട് തൊടുന്ന ഒരു ഷോട്ട് ഉണ്ട്. ഇത് ദശരഥം എന്ന ചിത്രത്തിലെ അവസാന ഷോട്ടിനോട് സാമ്യം ഉള്ളതെന്നാണ് സോഷ്യല് മീഡിയയിലെ കണ്ടെത്തല്. ദശരഥത്തില് അവസാനം സുകുമാരിയുടെ തോളില് വിറച്ചുകൊണ്ട് കൈ വെച്ചുകൊണ്ട് കരയുന്ന രംഗം സത്യന് അന്തികാട് ഹൃദയപൂര്വ്വത്തിലൂടെ റീക്രിയേറ്റ് ചെയ്യാന് ശ്രമിച്ചതാണോ എന്നാണ് സോഷ്യല് മീഡിയയിലെ സംസാരം. നിരവധി പേര് ഈ റഫറന്സിനെക്കുറിച്ച് ട്രെയ്ലറിന് താഴെ കമന്റ് ചെയ്യുന്നുണ്ട്.
അതേസമയം, ഒരു പക്കാ ഫൺ ഫാമിലി ചിത്രമാണ് ഹൃദയപൂർവ്വം എന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. ചിത്രത്തിൽ മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോ കയ്യടി നേടുമെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ട്രെയ്ലറിലെ ഗാനവും ശ്രദ്ധ നേടുന്നുണ്ട്. ആഗസ്റ്റ് 28 ന് ഓണം റിലീസായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്.
🥹❤️#Mohanlal #Hridayapoorvampic.twitter.com/7P0M134cOI
ആശിര്വാദ് സിനിമാസും സത്യന് അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല് പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്ലാല്-സത്യന് അന്തിക്കാട് കൂട്ടുകെട്ട് ഒടുവില് ഒന്നിച്ചത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന് പ്രഭാകരന് സംഗീത സംവിധാനവും നിര്വഹിക്കുന്നു. എമ്പുരാന് ശേഷം ആശിര്വാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂര് നിര്മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം. ഫാർസ് ഫിലിംസ് ആണ് സിനിമ ഓവർസീസിൽ പ്രദർശനത്തിനെത്തിക്കുന്നത്.
Content Highlights: Dasaratham reference in hridayapoorvam trailer goes viral