സംസ്ഥാനത്തെ ഓണാഘോഷങ്ങള്ക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ രാജനഗരിയിൽ അത്തച്ചമയ ഘോഷയാത്ര. ഓണാഘോഷ ചടങ്ങിൽ മുഖ്യ അതിഥിയായി എത്തിയത് നടൻ ജയറാം ആണ്. ഭാരതീയനെ സംബന്ധിച്ചിത്തോളം ഓണം അത്രയും വിശേഷപ്പെട്ട ഒന്നായി മാറി കഴിഞ്ഞുവെന്നും കേരളം മാത്രമല്ലാതെ ലോകം മുഴുവൻ ഓണം ആഘോഷിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ജയറാം പറഞ്ഞു.
'എന്റെ കുട്ടിക്കാലത്ത് അച്ഛന്റെ കൈപിടിച്ച് വന്ന് തൃപ്പൂണിത്തുറ അത്ത ആഘോഷം ഒരുപാട് തവണ കണ്ട വ്യക്തിയാണ് ഞാൻ. അന്ന് ഒന്നും ഞാൻ എന്റെ ജീവിതത്തിൽ പ്രതീക്ഷിച്ചില്ല അത്ത ആഘോഷത്തിന്റെ മുഖ്യ അതിഥിയായി ഈ വേദിയിൽ നിൽക്കാൻ കഴിയും എന്ന്. ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണ് ഇന്ന്. ഭാരതീയനെ സംബന്ധിച്ചിത്തോളം ഓണം അത്രയും വിശേഷപ്പെട്ട ഒന്നായി മാറി കഴിഞ്ഞു.
ഇന്ന് കേരളത്തിൽ മാത്രമല്ല ലോകം മുഴുവൻ ആണ് ഓണത്തെ ആഘോഷിക്കുന്നത്. ജാതിയും മതവും ഇല്ലാതെ എല്ലാവരും ഒന്നിക്കുന്ന അത്തഘോഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് മഹാ ഭാഗ്യങ്ങളിൽ ഒന്നായി കാണുന്നു. കുട്ടിക്കാലം തൊട്ട് തൃപ്പൂണിത്തുറ ക്ഷേത്രവും മേളവും ആനകളും എല്ലാം ആണ് എന്റെ ഒരു പേർസണൽ വൈബ്,' ജയറാം പറഞ്ഞു.
Content Highlights: Jayaram as the chief guest at the Thripunithura Atthachamaya procession