മൊയ്തീനും കാഞ്ചനമാലയും വീണ്ടും, 'ഐ, നോബഡി' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

നിസാം ബഷീറിന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ടാണ് പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്.

ഇ4 എന്റർടൈൻമെന്‍റ്സും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ' ഐ, നോബഡി'. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തു വിട്ടു. സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സമീർ അബ്ദുൽ തിരക്കഥയിൽ നിസാം ബഷീറാണ് ചിത്രത്തിന്റെ സംവിധാനം. നിസാം ബഷീറിന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ടാണ് പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നായകനായ റോഷാക് എന്ന ചിത്രത്തിന്റെ സംവിധായകനാണ് നിസാം ബഷീർ. ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രമായിരുന്നു നിസാം ബഷീറിന്റെ ആദ്യ സംവിധാനം. ഇബിലീസ്, റോഷാക്, അഡ്വെൻജേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്നീ സിനിമകൾക്ക് തിരക്കഥയൊരുക്കിയ സമീർ അബ്ദുളാണ് ' ഐ, നോബഡി' എന്ന ചിത്രത്തിന്‍റെയും കഥ. പാർവതി തിരുവോത്താണ് സിനിമയിൽ നായിക.

എന്നു നിന്‍റെ മൊയ്തീന്‍, കൂടെ, മൈ ലവ് സ്‌റ്റോറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പാര്‍വതിയും പൃഥ്വിരാജും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അശോകന്‍, മധുപാല്‍, ഹക്കിം ഷാജഹാന്‍, ലുക്മാന്‍, ഗണപതി, വിനയ് ഫോര്‍ട്ട് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നു. അനിമല്‍, അര്‍ജുന്‍ റെഡ്ഡി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹര്‍ഷ്‌വര്‍ധന്‍ രാമേശ്വര്‍ ആണ് ചിത്രത്തിന്റെ സംഗീതം. ദിനേശ് പുരുഷോത്തമനാണ് ഛായാഗ്രാഹണം.

Content Highlights: The makers of the movie 'Nobody' have released the first look poster

To advertise here,contact us