ഫുൾ പവറിൽ മമ്മൂക്ക, മഹേഷ് നാരായണൻ സിനിമയ്ക്ക് ശേഷം നിതീഷ് സഹദേവ് സെറ്റിലേക്ക്

കമ്മിറ്റ് ചെയ്തിരിക്കുന്ന നിരവധി സിനിമകളുടെ ചിത്രീകരണ തിരക്കുകളിലായിരിക്കും മമ്മൂട്ടി ഇനി

മൂന്ന് മാസത്തെ വിശ്രമത്തിന് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. നടന്റെ ആരോഗ്യം തൃപ്തികരമാണെന്ന് അറിയിച്ചു കൊണ്ടുള്ള നിർമാതാവ് ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിന് പുറകെ ആവേശത്തിലാണ് ആരാധകർ. മമ്മൂട്ടിയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിരിക്കുന്നത്. വിശ്രമിക്കാൻ ഇനി മമ്മൂക്കയ്ക്ക് സമയമില്ല. കമ്മിറ്റ് ചെയ്തിരിക്കുന്ന നിരവധി സിനിമകളുടെ ചിത്രീകരണ തിരക്കുകളിലായിരിക്കും മമ്മൂട്ടി ഇനി.

കളങ്കാവലാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയിൽ ആയിരുന്നു മമ്മൂട്ടി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇടവേള എടുത്തത്. വൈകാതെ തന്നെ അദ്ദേഹം ഷൂട്ടിങ്ങിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ഇതിന് ശേഷം നിതീഷ് സഹദേവ് സിനിമയുടെ സെറ്റിലേക്ക് മമ്മൂട്ടി എത്തുമെന്നാണ് പ്രതീക്ഷ.

ചിത്രത്തിൽ മമ്മൂട്ടിയിടെ കഥാപാത്രത്തിന്റെ സംഭാഷണങ്ങൾ വ്യത്യസ്തമായ ഒരു സ്ലാങ്ങിൽ ആവും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയും, കാവ്യാ ഫിലിംസും ചേർന്നാണ്. ഈ വർഷം ആദ്യമായിരുന്നു മമ്മൂട്ടിയ്‌ക്കൊപ്പം സിനിമ ചെയ്യുന്നതായി നിതീഷ് സഹദേവ് അറിയിച്ചത്. സൂപ്പർഹിറ്റ് കോമഡി റോഡ് മൂവി ഫാലിമിക്ക് ശേഷം നിതിഷ് ഒരുക്കുന്ന സിനിമയാണിത്.

Content Highlights: After Mahesh Narayanan's film, Mammootty will act in Nithish Sahdev's film

To advertise here,contact us