ഇതെന്താ AI ഷാരൂഖ് ഖാനോ!, SRK യുടെ അതേ ലുക്കും സൗണ്ടും, സംവിധായകനായി ആര്യൻ ഖാൻ; വൈറലായി ടീസർ

ബോളിവുഡ് ഇൻഡസ്ട്രിയെ കേന്ദ്രീകരിച്ച് നടക്കുന്ന ഒരു പക്കാ ആക്ഷൻ പാക്ക്ഡ്‌ എന്റർടെയ്നർ ആകും 'ബാഡ്‌സ് ഓഫ് ബോളിവുഡ്' എന്ന സൂചനയാണ് ടീസർ നൽകുന്നത്

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകനായ ആര്യൻ ഖാൻ സംവിധായകനാകാൻ ഒരുങ്ങുന്നു എന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് ആര്യൻ ഖാൻ. ബാഡ്‌സ് ഓഫ് ബോളിവുഡ് (The Ba***ds Of Bollywood) എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസ് നെറ്റ്ഫ്ലിക്സിലൂടെയാണ് പുറത്തുവരുന്നത്. സീരിസിന്റെ ആദ്യ വിഷ്വലുകൾ പുറത്തുവന്നു. മികച്ച പ്രതികരണമാണ് ആര്യൻ ഖാനും ടീസറിനും ലഭിക്കുന്നത്.

#AryanKhan seriously 😭😭😭😭😭My first time seeing aryan khan. It feels like looking #ShahRukhKhan but in a younger version..Don't know if it will help him in his career or not..but aryu baby looks promising.Just don't be cringe pls 🧿🙂🪾#Bollywood #ManishaRani #Netflix pic.twitter.com/aRiuoVnZ9n

ബോളിവുഡ് ഇൻഡസ്ട്രിയെ കേന്ദ്രീകരിച്ച് നടക്കുന്ന ഒരു പക്കാ ആക്ഷൻ പാക്ക്ഡ്‌ എന്റർടൈനർ ആകും ബാഡ്‌സ് ഓഫ് ബോളിവുഡ് എന്ന സൂചനയാണ് ടീസർ നൽകുന്നത്. അല്പം സറ്റയര്‍, സ്പൂഫ് എലെമെന്റും സീരിസിൽ ഉണ്ടാകുമെന്നും ടീസർ ഉറപ്പുനൽകുന്നുണ്ട്. സംവിധായകൻ ആര്യൻ ഖാൻ ഈ അനൗൺസ്‌മെന്റ് വീഡിയോയിൽ പ്രത്യക്ഷപ്പടുന്നുണ്ട്. ഷാരൂഖ് ഖാന്റെ വോയിസ് ഓവറിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. വീഡിയോയ്ക്ക് താഴെ ആര്യനെ പുകഴ്ത്തി നിരവധി കമന്റുകളാണ് വരുന്നത്. ആര്യനെ കാണാൻ എഐ ഷാരൂഖ് ഖാനെ പോലെയുണ്ടെന്നും അഭിനയത്തിലും ആര്യന് നല്ലൊരു ഭാവി ഉണ്ടെന്നുമാണ് അഭിപ്രായങ്ങൾ. ആര്യന്റെ ലുക്കും സൗണ്ടും ഷാരൂഖിനെ ഓർമിപ്പിക്കുന്നെന്നും സംവിധാനത്തോടൊപ്പം അഭിനയത്തിലും ആര്യൻ ഒരു കൈ നോക്കണമെന്നാണ് പലരും എക്സിൽ കുറിക്കുന്നത്.

The internet can’t get enough of #AryanKhan. 🔥❤#TheBaadsofBollywood #Trending #SRK #ShahRukhKhan #Bollywood pic.twitter.com/gZ9cB6cSiR

From SRK’s magic to Aryan’s aura — the saga continues!! ♥️🔥🫶#ShahRukhKhan #AryanKhan pic.twitter.com/mz81ZcVdtg

കിൽ എന്ന സിനിമയിലൂടെ ശ്രദ്ധയാകർഷിച്ച ലക്ഷ്യ ആണ് സീരിസിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. സഹേർ ബംബ ആണ് നായിക. ബോബി ഡിയോൾ, മനോജ് പഹ്വ, മോന സിംഗ്, മനീഷ് ചൗധരി, രാഘവ് ജുയൽ, അന്യ സിംഗ്, വിജയന്ത് കോലി, ഗൗതമി കപൂർ എന്നിവരും സീരിസിന്റെ ഭാഗമാണ്. സീരിസിന്റെ ഒഫീഷ്യൽ ടീസർ ആഗസ്റ്റ് 20 ന് പുറത്തുവരും. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ ബാനറിലാണ് ഈ പ്രോജക്റ്റ് നിർമ്മിക്കുന്നത്. ഷാരൂഖ് ഖാനും സീരിസിൽ ഒരു കാമിയോ റോളിൽ എത്തുന്നുണ്ട്. അതോടൊപ്പം രൺബീർ കപൂർ, സൽമാൻ ഖാൻ, രൺവീർ സിംഗ് എന്നിവരും കാമിയോ റോളുകൾ എത്തുന്നുണ്ട്.

Content Highlights: The Ba***ds of Bollywood Aryan Khan film Announcement video out now

To advertise here,contact us