പല മുഖങ്ങൾ പല ഭാവങ്ങൾ; 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര'യുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഈ ഓണത്തിന് ചിത്രം റിലീസ് ചെയ്യും.

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര'യിലെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്. ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്ന കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരുടെയും, സാൻഡി, ചന്ദു സലിം കുമാർ. അരുൺ കുര്യൻ എന്നിവരുടെയും ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്ത് വിട്ടിരിക്കുന്നത്.

വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന 'ലോക' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. "ലോക" എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര". സൂപ്പർഹീറോ ആയ "ചന്ദ്ര" എന്ന് പേരുള്ള കഥാപാത്രമായാണ് കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്നത്. "സണ്ണി" എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായാണ് തമിഴ് താരം സാൻഡി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. 'വേണു' ആയി ചന്ദുവും, 'നൈജിൽ' ആയി അരുൺ കുര്യനും അഭിനയിച്ചിരിക്കുന്നു. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് "ലോക - ചാപ്റ്റർ വൺ: ചന്ദ്ര". ചിത്രത്തിന്റെ തമിഴ്നാട് റിലീസ് എ ജി എസ് സിനിമാസ് ആണ്. തെന്നിന്ത്യയിലെ എപിക് സ്‌ക്രീനുകളിലും ചിത്രം പ്രദർശനത്തിന് എത്തും. വമ്പൻ പ്രതീക്ഷകളോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഈ ഓണത്തിന് റിലീസ് ചെയ്യും.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്.

Content Highlights: Exciting Character Poster is out of the movie Loka Chapter One Chandra

To advertise here,contact us