ആ ലെജൻഡ് സുഷിൻ ശ്യാമിനെ ഫോളോ ചെയ്തു?, ഫാൻ ബോയ് മൊമന്റ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്!

മലയാളത്തിലെ മികച്ച സംഗീത സംവിധായകന്മാരുടെ നിരയിൽ ഇപ്പോൾ സുഷിന്റെ സ്ഥാനം ഒരുപാട് മുകളിലാണ്.

തന്നെ എ ആർ റഹ്മാൻ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്‌തെന്ന് അറിയിച്ച് സുഷിൻ ശ്യാം. ഇതാണ് 'റിയൽ ഫാൻ ബോയ് മൊമന്റ്' എന്ന കുറിപ്പോടെ സുഷിൻ ശ്യാം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി പങ്കുവെച്ചു. അതിനോടൊപ്പം എ ആർ റഹ്മാന്റെ മെസ്സേജിനും സുഷിൻ ശ്യാം നന്ദി പറയുന്നുണ്ട്.

'ശരിക്കും ഇതാണ് എന്റെ ഫാൻ ബോയ് മൊമെന്റ്. റഹ്മാൻ സാറിന്റെ ആ സന്ദേശത്തിന് വലിയ നന്ദി', സുഷിൻ ഇൻസ്റ്റയിൽ കുറിച്ചു. എ ആർ റഹ്മാന്റെ ആരാധകനായ സുഷിന് ഇത് വലിയ അംഗീകാരം ആണെന്നാണ് അദ്ദേഹത്തിന്റെ ഈ സ്റ്റോറിയിലൂടെ പ്രേക്ഷകർക്ക് മനസിലാകുന്നത്.

മലയാളത്തിലെ മികച്ച സംഗീത സംവിധായകന്മാരുടെ നിരയിൽ ഇപ്പോൾ സുഷിന്റെ സ്ഥാനം ഒരുപാട് മുകളിലാണ്. കഴിഞ്ഞ കുറച്ച് നാളുകൾ കൊണ്ട് തന്നെ ഒരുപാട് നല്ല ഗാനങ്ങൾ നൽകാൻ സുഷിന് സാധിച്ചു. അടുത്തതായി ഒരുപാട് ചിത്രങ്ങൾ സുഷിന്റേതായി പുറത്തിറങ്ങാൻ ഉണ്ട്.

Content Highlights: A R Rahman Started Following Sushin Shyam on instagram

To advertise here,contact us