തിയേറ്റർ കളക്ഷൻ പുറത്തുവിടുന്നത് നിർത്തുന്നെന്ന് നിർമാതാവും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സെക്രട്ടറിയുമായ ലിസ്റ്റിൻ സ്റ്റീഫൻ. കമ്മിറ്റിയിൽ കുറെ പേർക്ക് അത് പുറത്തുവിടുന്നത് താല്പര്യമുണ്ട്, എന്നാൽ കുറെ പേർക്ക് അത് പുറത്തുവിടുന്നതിനോട് യോജിപ്പില്ല. മാത്രമല്ല ഇങ്ങനെ കളക്ഷൻ പുറത്തുവിടുന്നത് ബിസിനസുകളെ ബാധിക്കുന്നുണ്ടെന്ന് ചില നിർമാതാക്കൾ പറഞ്ഞു. അതുകൊണ്ടാണ് അത് നിർത്തിയതെന്നും ലിസ്റ്റിൻ സ്റ്റീഫൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
'തിയേറ്റർ കളക്ഷൻ പുറത്തുവിടുന്നത് മാർച്ച് മുതൽ നിർത്തിയിരുന്നു. കുറെ പേർക്ക് അത് പുറത്തുവിടുന്നത് താൽപര്യമുണ്ട്, എന്നാൽ കുറെ പേർക്ക് അത് പുറത്തുവിടുന്നതിനോട് യോജിപ്പില്ല. കമ്മിറ്റിക്ക് പുറത്തുനിന്നു വന്നവർക്കും അതിനോട് താൽപര്യമില്ലാതെ ആയപ്പോൾ നമ്മൾ അത് നിർത്തി. നമ്മൾ അതിൽ തിയേറ്റർ കളക്ഷനെക്കുറിച്ച് മാത്രമാണ് പറഞ്ഞിരുന്നത്. എന്തുകൊണ്ട് അപ്പോ മൊത്തം കളക്ഷൻ പറയുന്നില്ല എന്ന തരത്തിൽ ചോദ്യങ്ങൾ വന്നിരുന്നു. ചില നിർമാതാക്കൾ പറഞ്ഞു ഇങ്ങനെ കളക്ഷൻ പുറത്തുവിടുന്നത് ബിസിനസുകളെ ബാധിക്കുന്നുണ്ടെന്ന്. അതിന്റെ അടിസ്ഥാനത്തിലാണ് നമ്മൾ അത് നിർത്തിയത്', ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
ജനുവരി മുതലാണ് ജി സുരേഷ് കുമാറിന്റെ നേതൃത്തത്തിൽ ഉള്ള സംഘടന ഓരോ മാസത്തേയും സിനിമകളുടെ കണക്കുകൾ പുറത്തുവിടാൻ തുടങ്ങിയത്. നിരവധി വിമർശനങ്ങളും ഇതിന് പിന്നാലെ ഉയർന്നിരുന്നു. അതേസമയം, മലയാള സിനിമാ നിര്മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റായി ബി രാകേഷും സെക്രട്ടറിയായി ലിസ്റ്റിന് സ്റ്റീഫന് തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബി രാകേഷും സജി നന്ത്യാട്ടുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. സെക്രട്ടറി സ്ഥാനത്തേയ്ക്ക് ലിസ്റ്റിന് പുറമേ വിനയനായിരുന്നു മത്സരിച്ചത്.
content highlights: we stopped revealing monthly movie collections says listin stephen