സമ്മർ ഇൻ ബത്‌ലഹേം രണ്ടാം ഭാഗമോ?, റീ റിലീസോ?; വെളിപ്പെടുത്തി സിയാദ് കോക്കർ | REPORTER EXCLUSIVE

ഇന്ന് 27 വർഷങ്ങൾക്ക് ശേഷമെന്ന് ഒരു പോസ്റ്റർ പങ്കുവെച്ചാണ് അണിയറപ്രവർത്തകർ ഇക്കാര്യം അറിയിച്ചത്.

27 വർഷങ്ങൾക്ക് ശേഷം സമ്മർ ഇൻ ബത്‌ലഹേം രണ്ടാം ഭാഗം എത്തുന്നുവെന്ന് വെളിപ്പെടുത്തി നിർമാതാവ് സിയാദ് കോക്കർ. അതിന് മുൻപ് ആദ്യ ഭാഗത്തിന്റെ 4K റീമാസ്റ്റർ വേർഷൻ റീ റിലീസ് ഉണ്ടാകുമെന്നും സിയാദ് പറഞ്ഞു. രണ്ടാം ഭാഗത്തിന്റെ സ്ക്രിപ്റ്റ് തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും പഴയ അണിയറപ്രവത്തകർ തന്നെയായിരിക്കും എന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു.

'സമ്മർ ഇൻ ബത്‌ലഹേം രണ്ടാം ഭാഗം എന്തായാലും ഉണ്ടാകും, അതിന് മുൻപേ ആദ്യ ഭാഗത്തിന്റെ 4K റീമാസ്റ്റർ വേർഷൻ റിലീസ് ഉണ്ടാകും. ചിത്രത്തിന്റെ സ്ക്രിപ്റ്റ് തയ്യാറായിക്കൊണ്ടിരിക്കുകാണ്. പഴയ ടീം തന്നെയായിരിക്കും സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുക', സിയാദ് കോക്കർ റിപ്പോർട്ടറിനോട് പറഞ്ഞു.

ഇന്ന് 27 വർഷങ്ങൾക്ക് ശേഷമെന്ന് ഒരു പോസ്റ്റർ പങ്കുവെച്ചാണ് അണിയറപ്രവർത്തകർ ഇക്കാര്യം അറിയിച്ചത്. എങ്കിലും ഭൂരിഭാഗം ആളുകൾക്കും സിനിമയുടെ രണ്ടാം ഭാഗമാണോ റീ റിലീസ് ആണോ എന്ന സംശയം ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ നിർമാതാവ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

ഒരുപാട് സസ്പെൻസുകൾ ബാക്കി വെച്ച സിനിമയായിരുന്നു സമ്മർ ഇൻ ബത്‌ലഹേം. 27 വർഷങ്ങൾക്ക് ശേഷം ആ പൂച്ച കുട്ടിയെ രവിക്ക് അയച്ചത് ആരെന്ന് അറിയാൻ സമയമാക്കിയിരിക്കുകയാണ്. പക്ഷേ അന്ന് ഉണ്ടായിരുന്ന കുറച്ച് അഭിനേതാക്കളുടെ നഷ്ടം രണ്ടാം ഭാഗത്തിൽ അണിയറപ്രവർത്തകർ എങ്ങനെ നികത്തുമെന്ന് കണ്ടറിയണം.

Content Highlights: Summer in Bethlahem part two coming? says producer siyad kokker

To advertise here,contact us