കോരിച്ചൊരിയുന്ന മഴയത്തും മോഹൻലാലിനെ കാണാൻ കാത്ത് കോഴിക്കോട്ടെ ജനങ്ങൾ. വിൻസ്മേര ജ്വല്ലറിയുടെ പുതിയ ഷോറൂം ഉദ്ഘാടനത്തിനാണ് നടൻ കോഴിക്കോട് എത്തിയത്. നല്ല മഴ ആയിട്ടും മോഹൻലാലിനെ കാണാൻ വൻ ജനാവലിയായിരുന്നു. മഴ ശക്തമായതോടെ ആളുകൾ പിരിഞ്ഞു പോകുമെന്ന് കരുതിയെങ്കിലും എല്ലാവരും നടനെ കണ്ട ശേഷമാണ് മടങ്ങിയത്.
ലാലേട്ടനെ കാണാൻ കാത്ത് തോരാ മഴയത്തും കോഴിക്കോട്ടെ ജനങ്ങൾ ❤️#Mohanlal @Mohanlal pic.twitter.com/TwMoy9yck4
വെള്ള നിറത്തിലുള്ള കുർത്ത ഇട്ടാണ് മോഹൻലാൽ വേദിയിലേക്ക് എത്തിയത്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ അദ്ദേഹത്തെ കണ്ടതോടെ ആവേശഭരിതരായി. വിൻസ്മേര ജ്വല്ലറിയുടെ പുതിയ ഷോറൂം കോഴിക്കോട് പൊറ്റമ്മലിലാണ് പ്രവര്ത്തനം ആരംഭിച്ചത്. മോഹൻലാലിനൊപ്പം പ്രകാശ് വർമ്മയും ഷോറൂം ഉദ്ഘാടനത്തിനായി എത്തിയിരുന്നു.
ലാലേട്ടൻ at Kozhikode Vinsmera Inauguration ❤️#Mohanlal pic.twitter.com/dibCvfpRfH
അതേസമയം, സത്യന് അന്തിക്കാടും മോഹന്ലാലും ഒന്നിക്കുന്ന ഇരുപതാമത് ചിത്രം ഹൃദയപൂർവ്വം ഓണത്തിന് തിയേറ്ററുകളിൽ എത്തും. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ഒരു പക്കാ ഫൺ ഫാമിലി ചിത്രമായിരിക്കും ഹൃദയപൂർവ്വം എന്ന ഫീലാണ് ടീസർ നൽകുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ഒരു എന്റർടെയ്നർ പടമാകും ഇതെന്ന ഉറപ്പും ടീസർ നൽകുന്നുണ്ട്. ആശിര്വാദ് സിനിമാസും സത്യന് അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.
Content Highlights: Mohanlal at Kozhikode