മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന തിരിച്ചുവരവാണ് മമ്മൂട്ടിയുടേത്. അടുത്തിടെ നടന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന രീതിയിൽ വാർത്തകൾ പടർന്നിരുന്നു. ഇതിനെത്തുടർന്ന് അദ്ദേഹം സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. എന്നാൽ അദ്ദേഹം പൂർണ ആരോഗ്യവാനാണെന്ന് റിപ്പോർട്ടുകളും വന്നിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ തിരിച്ചുവരവിനെക്കുറിച്ച് മനസുതുറക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരി പുത്രനും നടനുമായ അഷ്കർ സൗദാൻ. മമ്മൂക്ക സുഖമായി ഇരിക്കുന്നെന്നും അദ്ദേഹത്തിന്റെ പിറന്നാൾ ദിനം ഒരു ഗ്രാൻഡ് എൻട്രി പ്രതീക്ഷിക്കാമെന്നും മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ അഷ്കർ സൗദാൻ പറഞ്ഞു.
'അദ്ദേഹം ഹാപ്പി ആയി ഇരിക്കുന്നു. ഇപ്പോ ബെറ്റർ ആണ്. സെപ്റ്റംബർ ഏഴിന് മമ്മൂക്കയുടെ പിറന്നാൾ ആണ്. ഒരു വരവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന് അത്ര വലിയ പ്രശ്നങ്ങൾ ഒന്നുമില്ല. ഇപ്പോൾ ഒന്ന് റസ്റ്റ് എടുക്കുന്നു അത്രമാത്രം പക്ഷെ അദ്ദേഹം വരുമ്പോൾ അത് അതുക്കും മേലെയാകും', അഷ്കറിന്റെ വാക്കുകൾ. ഡീനോ ഡെന്നിസ് ഒരുക്കിയ ബസൂക്കയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വലിയ ചലനമുണ്ടാക്കിയില്ല.
മഹേഷ് നാരായണന്റെ സംവിധാനത്തില് ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം, നവാഗതനായ ജിതിന് കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല് എന്നിവയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങള്. മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തില് മമ്മൂട്ടിക്കൊപ്പം മോഹന്ലാല്, കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില് തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട്. മഹേഷ് നാരായണന് തന്നെ രചനയും നിര്വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന് മനുഷ് നന്ദന് ആണ്.
മമ്മൂക്ക വരുന്നു.. 🔥🔥സെപ്റ്റംബർ 7..🔥🔥ഒടുവിൽ ആ ദിവസം വന്നെത്തുന്നു.. Re-Entry വലിയ സർപ്രൈസിലൂടെ ആകുമെന്ന് പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല.. 😌😌#Mammootty @mammukka pic.twitter.com/AtWyqRwYUe
അടുത്തകാലത്തെ അദ്ദേഹത്തിന്റെ കഥാപാത്ര വൈവിധ്യങ്ങളുടെ തുടർച്ചയാകും എന്ന് പ്രേക്ഷകർ കരുതുന്ന സിനിമയാണ് ജിതിൻ ജെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവൽ'. ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിന്റേതായി മുൻപ് പുറത്തുവന്ന പോസ്റ്ററുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. വിനായകനാണ് ചിത്രത്തില് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രം ഒക്ടോബറിൽ തിയേറ്ററിൽ എത്തുമെന്നാണ് സൂചന.
content highlights:Ashkar Saudan about Mamammootty's comeback