'A.M.M.Aയിൽ വനിത നേതൃത്വം വരുന്നതാണ് നല്ലത്…വിവാദങ്ങൾ ഒരു വഴിക്ക് നടക്കും'; ധർമജൻ

സംഘടനയ്ക്കുള്ളിൽ ഗ്രൂപ്പ് ഉണ്ടാക്കുന്നവരോട് യോജിപ്പില്ലെന്ന് നടൻ കൂട്ടിച്ചേർത്തു.

'A.M.M.Aയിൽ വനിത നേതൃത്വം വരുന്നതാണ് നല്ലതെന്ന് നടൻ ധർമജൻ ബോൾഗാട്ടി. വിവാദങ്ങളൊക്കെ ഒരു വഴിക്ക് നടക്കുമെന്നും സംഘടന നല്ലവണ്ണം നടത്തിക്കൊണ്ടുപോകാൻ കഴിയുന്നവരെ തെരെഞ്ഞെടുക്കുകയാണ് ലക്ഷ്യമെന്നും നടൻ പറഞ്ഞു. സംഘടനയ്ക്കുള്ളിൽ ഗ്രൂപ്പ് ഉണ്ടാക്കുന്നവരോട് യോജിപ്പില്ലെന്ന് നടൻ കൂട്ടിച്ചേർത്തു.

'ഇപ്പോൾ നടക്കുന്നത് നിർണായക തെരഞ്ഞെടുപ്പ്. A.M.M.Aയിൽ നല്ലവണ്ണം നടത്തിക്കൊണ്ടുപോകാൻ കഴിയുന്നവരെ തെരഞ്ഞെടുക്കുകയാണ് ലക്ഷ്യം. സംഘടനയ്ക്കുള്ളിൽ ഗ്രൂപ്പ് ഉണ്ടാക്കുന്നവരോട് യോജിപ്പില്ല. മെമ്മറി കാർഡ് വിവാദമൊന്നും വിലപ്പോവില്ല, ശ്വേത സെക്സ് നടിയല്ല. സിനിമയുടെ പ്രമേയം ആവശ്യപ്പെടുന്നത് അവർ ചെയ്യുന്നുവെന്ന് മാത്രം', ധർമജൻ പറഞ്ഞു.

മലയാള സിനിമയിലെ താര സംഘടയായ എഎംഎംഎയുടെ പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഇന്ന്. വിവാദങ്ങൾക്കും വാക്കു തർക്കങ്ങൾക്കും ഒടുവിൽ ഇന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. വോട്ടെടുപ്പ് രാവിലെ പത്തു മണിക്ക് ആരംഭിക്കും. ഉച്ചയ്ക്ക് ഒരുമണി വരെയാണ് പോളിങ് സമയം. വൈകുന്നേരത്തോടെ വോട്ടെണ്ണൽ പൂർത്തിയായി പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കും.

അധ്യക്ഷസ്ഥാനത്തേക്ക് ശ്വേതാമേനോനും ദേവനും തമ്മിലാണ് മത്സരം. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കുപരമേശ്വരനും രവീന്ദ്രനും തമ്മിൽ മത്സരം നടക്കും. ജോ. സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസ്സൻ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, നാസർ ലത്തീഫ് എന്നിവരാണ് വൈസ് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. രണ്ട് വൈസ് പ്രസിഡന്റുമാരെയാണ് തിരഞ്ഞെടുക്കുന്നത്.

Content Highlights: Actor Dharmajan Reacts on A.M.M.A Election

To advertise here,contact us