രേണു സുധിക്കെതിരെ ഗുരുതര ആരോപണവുമായി ബിഷപ്പ് നോബിൾ അമ്പലവേലിൽ. തന്റെ ജീവന് ഭീഷണിയുണ്ടെന്നും രേണുവിന്റെ പിആർ വർക്കേഴ്സ് ആണ് ഇതിന് പിന്നിലെന്നും ബിഷപ്പ് നോബിൾ പറഞ്ഞു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം രേണു സുധിക്കും തങ്കച്ചനുമാണെന്നും ബിഷപ്പ് നോബിൾ അമ്പലവേലിൽ ഓൺലൈൻ മലയാളി സ്പെഷ്യൽസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രേണുവിന്റെ കുടുംബത്തിന് വീട് വെയ്ക്കാൻ സ്ഥലം നൽകിയയാളാണ് ബിഷപ്പ് നോബിൾ.
രേണു സുധിയെപ്പറ്റി ഞാനൊരു ഗൂഢാലോചനയും നടത്തിയിട്ടില്ല. ഞാൻ ചെയ്ത ഒരു നന്മ അവരുടെ തലമുറകളെ സഹായിച്ചു എന്ന് മാത്രമാണ് എന്നാണ് ബിഷപ്പ് നോബിൾ പറഞ്ഞത്. 'അതിന്റെ പേരിൽ അവരുടെ സുഹൃത്തുക്കളും പിആർ വർക്ക് ചെയ്യുന്നവരും വളഞ്ഞിട്ട് ആക്രമിക്കുന്നുണ്ട്. എന്നെ കൊലപ്പെടുത്താൻ രണ്ട് മൂന്ന് തവണ ഇവിടെ ആളുകൾ വന്നു. ഞാൻ പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. എന്റെ ജീവന് ഭീഷണിയുണ്ട്. അവരുടെ പിആർ വർക്കേഴ്സ് ആണ് ഇത് ചെയ്യുന്നത്.
അസമയത്ത് പരിചയമില്ലാത്ത വാഹനം വന്ന് എന്റെ വാതിലിന് നേരെ നിർത്തിയ ശേഷം ഞങ്ങൾ കണ്ടോളാം എന്ന് പറഞ്ഞു. ഇവർ ബിഗ് ബോസിൽ പോയതിന് ശേഷമാണ് ഇങ്ങനെയൊക്കെ ഉണ്ടായത്. എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം രേണു സുധിക്കും തങ്കച്ചനുമാണ്. ഞാൻ മരിക്കേണ്ടി വന്നാലും അവരെ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്ന് പറയില്ല', ബിഷപ്പ് നോബിൾ അമ്പലവേലിൽ പറഞ്ഞു.
Content Highlights: Bishop Noble Philip talks about Renu Sudhi