'ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ ആ സീന്‍...അഭിനയിച്ച ആള്‍ക്ക് രോഗം വന്നേ തീരൂ...'; സുനില്‍ പരമേശ്വരൻ

സന്തോഷ് ശിവൻ സംവിധാനം ചെയ്ത അനന്തഭദ്രം എന്ന സിനിമയുടെ തിരക്കഥാകൃത്ത് ആയിരുന്നു സുനിൽ പരമേശ്വരൻ.

ഭ്രമയുഗം സിനിമയിൽ മമ്മൂട്ടി അഭിനയിച്ച ആ രംഗത്തിന് ശേഷം അഭിനയിച്ച ആൾക്ക് രോഗാവസ്ഥ ഉണ്ടാകുമെന്ന വിചിത്ര വാദവുമായി സുനിൽ പരമേശ്വരൻ. സിനിമയിൽ ജഡാവസ്ഥയിൽ കിടക്കുന്ന മമ്മൂട്ടിയുടെ മുഖത്ത് ഈച്ച വന്നിരിക്കുന്നുണ്ടെങ്കിൽ മരണമോ അതിന് മുൻപുള്ള രോഗാവസ്ഥ ഉണ്ടാകുമെന്നും സുനിൽ പറഞ്ഞു. അബാക് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സുനിൽ പരമേശ്വരൻ ഇക്കാര്യം പറഞ്ഞത്.

'മന്ത്രവാദ വിഷയങ്ങൾ സംസാരിക്കുമ്പോഴും ആവിഷ്കരിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. ഭ്രമയുഗത്തിൽ ജഡാവസ്ഥയിൽ കിടക്കുന്ന മമ്മൂട്ടിയുടെ മുഖത്ത് ഈച്ച വന്നിരിക്കുന്നുണ്ടെങ്കിൽ മരണമോ അല്ലെങ്കിൽ മരണത്തിന് മുൻപുള്ള രോഗാവസ്ഥ ആ കഥാപാത്രം ആരാണോ ചെയ്തത് അയാൾക്ക് വന്നേ തീരു…', സുനിൽ പരമേശ്വരൻ പറഞ്ഞു.

'അനന്തഭദ്രം ഷൂട്ടിംഗ് നടക്കുമ്പോൾ ഞാൻ സന്തോഷ് ശിവനോട് പറഞ്ഞു. ഇവിടെ നാഗ സാന്നിധ്യമുണ്ട് കാമറ ആയി വന്നാൽ നാഗങ്ങൾ ഇണചേരുന്ന യഥാർത്ഥ രംഗങ്ങൾ ഷൂട്ട് ചെയ്യാമെന്ന് ഇത് എങ്ങനെ ഒരാൾ തലേദിവസം അറിയും?, ഇതൊക്കെ വളരെ ശ്രദ്ധിച്ച് ചെയ്യണ്ട കാര്യങ്ങളാണ്', സുനിൽ കൂട്ടിച്ചേർത്തു.

കൂടാതെ, സംവിധായകൻ സച്ചിയുടെ മരണം താൻ മുൻപേ കണ്ടിരുന്നുവെന്നും അയ്യപ്പനും കോശിയിലെ ചില രംഗങ്ങളും കഥാസന്ദർഭവും അതിന് കാരണമാണെന്ന് പറയുകയാണ് എഴുത്തുകാരൻ സുനിൽ പരമേശ്വരൻ. സന്തോഷ് ശിവൻ സംവിധാനം ചെയ്ത അനന്തഭദ്രം സിനിമയുടെ തിരക്കഥാകൃത്ത് ആയിരുന്നു സുനിൽ പരമേശ്വരൻ.

Content Highlights: Script Writer Sunil Parameshwaran Talks about Mammootty and Bramayugam movie

To advertise here,contact us