എറണാകുളം: പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസ് നല്കിയ ഹര്ജി തള്ളി കോടതി. എറണാകുളം സബ് കോടതിയുടേതാണ് വിധി.
സംഘടനയുടെ പ്രസിഡന്റ്, ട്രഷറര് സ്ഥാനങ്ങളിലേക്ക് സാന്ദ്ര തോമസ് നാമനിര്ദേശ പത്രികകള് സമര്പ്പിച്ചിരുന്നു. ഇത് തള്ളിയതിനെതിരെയാണ് സാന്ദ്ര കോടതിയെ സമീപിച്ചിരുന്നത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന് മൂന്ന് സിനിമകള് നിര്മിക്കണമെന്ന് മാനദണ്ഡം ഉണ്ടായിരുന്നു. എന്നാല് ലിറ്റില് ഹാര്ട്സ്, നല്ല നിലാവുള്ള രാത്രി എന്നീ രണ്ട് ചിത്രങ്ങള് മാത്രമായിരുന്നു പുതിയ പ്രൊഡക്ഷന് ഹൗസായ 'സാന്ദ്ര തോമസ് പ്രൊഡക്ഷന്സിന്റെ' കീഴില് നിര്മിച്ചത്. ഈ കാരണം കാണിച്ചാണ് പത്രിക തള്ളിയിരുന്നത്.
തുടര്ന്നായിരുന്നു സാന്ദ്ര കോടതിയ സമീപിച്ചത്. വിധി നിരാശജനകമാണെന്നും നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തുടര് നടപടികള് സ്വീകരിക്കുമെന്നുമാണ് സാന്ദ്ര സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരിക്കുന്നത്.
Content Highlights: Sandra Thomas's pleas against Producers association rejected by court