ഇവനെ വെച്ച് സിനിമ ചെയ്യാൻ കൊള്ളില്ല എന്ന് ആരും പറയാത്ത രീതി വന്നാൽ അതാണ് സ്റ്റാർഡം; വെങ്കിടേഷ്

'ചാൻസ് ചോദിച്ച് തന്നെയാണ് വെളിപാടിന്റെ പുസ്തകം എന്ന സിനിമയിൽ അഭിനയിച്ചത് '

വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തന്നൂരി സംവിധാനം ചെയ്ത ചിത്രമാണ് കിങ്ഡം. സമ്മിശ്ര പ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് ആണ് കേരളത്തിൽ എത്തിച്ചത്. സിനിമയിൽ വില്ലൻ വേഷത്തിൽ എത്തിയത് മലയാളി നടൻ വെങ്കിടേഷ് ആണ്. ചാൻസ് ചോദിച്ച് തന്നെയാണ് സിനിമയിൽ എത്തിയതെന്നും ചാൻസ് ചോദിക്കുന്നതിൽ ബുദ്ധിമുട്ട് ഇല്ലെന്നും വെങ്കിടേഷ് പറഞ്ഞു. സ്റ്റാർഡം എന്നത് ഇവനെ വെച്ച് ഒരു സിനിമ ചെയ്യാം എന്ന് പ്രൊഡ്യൂസർ പറയുന്നതിൽ ആണെന്നും വെങ്കിടേഷ് പറഞ്ഞു. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ആരെ കണ്ടാലും ചാൻസ് ചോദിക്കാറുണ്ട്. ചാൻസ് ചോദിച്ച് തന്നെയാണ് വെളിപാടിന്റെ പുസ്തകം എന്ന സിനിമയിൽ വന്നത്. ബാക്കിയെല്ലാം സിനിമ തന്നതാണ്. ഞാൻ ഇനിയും ചാൻസ് ചോദിക്കും. എനിക്കും ഹീറോ ആയി വരണം, വമ്പൻ ഹിറ്റടിക്കണം, ആളുകൾക്കിടയിൽ മിനിമം ഗ്യാരണ്ടി ആക്ടർ ആകണം. ഇതെക്കെയാണ് എന്റെ ആഗ്രഹം.

എന്റെ ഒരു സ്റ്റാർഡം കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു പടം ഇറങ്ങുന്നു അത് ആളുകൾ കാണുന്നു, നല്ല പടം ആണെങ്കിൽ അവർ അത് ഹിറ്റാക്കും. പക്ഷെ എന്റെ ഒരു സിനിമ ഇറങ്ങുന്നു എന്ന കേൾക്കുമ്പോൾ കുറച്ച് പേര് വിശ്വസിച്ച് വന്ന കാണുന്നത് എന്റെ സ്റ്റാർഡം ആണ്. ഇവനെ വെച്ച് ഒരു സിനിമ ചെയ്യാം എന്ന് പ്രൊഡ്യൂസർ പറയുന്നത് സ്റ്റാർഡം ആണ്. ബാങ്കബിൽ ആക്കുക എന്നതാണ് ഏറ്റവും വലിയ സ്റ്റാർഡം. ഇവനെ വെച്ച് സിനിമ ചെയ്യാൻ പാടില്ല എന്ന് ആരും പറയാത്ത രീതി വന്നാൽ സ്റ്റാർഡം ആണ്,'വെങ്കിടേഷ് പറഞ്ഞു.

Content Highlights:  venkitesh about stardom

To advertise here,contact us