ലൂസിഫറിന്റെ മൂന്നാം ഭാഗം 'L 3 അസ്രയേൽ' ഉണ്ടാകുമെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി. ഒരു ട്രിലജിയായിട്ടാണ് തുടക്കം മുതലേ താൻ ഈ കഥ ആലോചിച്ചതെന്നും തന്റെ മനസ്സിൽ വരുന്നതാണ് എഴുതുന്നത് അത് ചിലപ്പോൾ ഹിറ്റ് ആകാം അല്ലെങ്കിൽ ഫ്ലോപ്പ് ആകാമെന്നും അദ്ദേഹം പറഞ്ഞു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് മുരളി ഇക്കാര്യം പറഞ്ഞത്.
'L 3 ഒരു ട്രിലജിയായിട്ടാണ് ഞാൻ തുടക്കം മുതലേ ആലോചിച്ചത്. നാച്ചുറലി അതിന്റെ മൂന്നാം ഭാഗം ഉണ്ടാകേണ്ടതാണ്…ഞാൻ എന്റെ മനസ്സിൽ വരുന്നതാണ് എഴുതുന്നത്…പ്രതീക്ഷകൾക്ക് അനുസരിച്ച് ഞാൻ എഴുതാറില്ല, നമ്മൾ എഴുതുന്നത് ചിലപ്പോൾ ഹിറ്റ് ആകാം ഫ്ലോപ്പ് ആകാം…', മുരളി ഗോപി പറഞ്ഞു.
അതേസമയം, ലൂസിഫര് 3യില് റിക്ക് യൂണ് അവതരിപ്പിച്ച ഷെന്ലോംഗ് ഷെന്നിനെ കൂടാതെ, കൂടുതല് വില്ലന് കഥാപാത്രങ്ങള് ചിത്രത്തിൽ ഉണ്ടാകുമെന്ന് സംവിധായകൻ പൃഥ്വിരാജ് മുൻപ് പറഞ്ഞിരുന്നു. വിവാദങ്ങള്ക്കും റീസെന്സറിങ്ങിനും ഇടയിലും വലിയ കളക്ഷനായിരുന്നു എമ്പുരാന് തിയേറ്ററുകളില് നിന്നും നേടിയത്. സിനിമ 260 കോടിയ്ക്ക് മുകളില് സ്വന്തമാക്കി ഇന്ഡസ്ട്രി ഹിറ്റ് പദവിയും സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ പ്രമേയത്തിന് കയ്യടികള് ലഭിച്ചെങ്കിലും മേക്കിങ്ങില് വിമര്ശനങ്ങള് ഉയര്ന്നിരുന്നു. മൂന്നാം ഭാഗം ഈ കുറവുകളെല്ലാം പരിഹരിച്ചാകും എത്തുക എന്നാണ് ആരാധകരുടെ പ്രതീക്ഷ.
Content Highlights: Script Writer Murali Gopy says Lucifer Third Part will Release