കമൽ ഹാസൻ ഫാൻ ആണെന്ന് ലോകേഷ്, അതിന് ഞാൻ ചോദിച്ചില്ലലോ എന്ന് രജനികാന്ത്; റോസ്റ്റ് ചെയ്ത് തലൈവർ

'അതായത് ലോകേഷ് നൈസ് ആയിട്ട് പറഞ്ഞതാണ്, പഞ്ച് ഡയലോഗ് വേണ്ട, ഇന്റലിജന്റ് ആയി അഭിനയിക്കണം എന്ന്'

കൂലി സിനിമയ്ക്ക് മേലുള്ള ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. ലോകേഷും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നത് തന്നെയാണ് സിനിമയുടെ ഹൈപ്പ് കൂട്ടുന്ന വിഷയങ്ങളിൽ ഒന്ന്. നേരത്തെ തന്നെ താനൊരു കമൽ ഹാസൻ ഫാൻ ബോയ് ആണെന്ന് ലോകേഷ് പറഞ്ഞിരുന്നു. ഇപ്പോഴിതാ കൂലിയുടെ പ്രമോഷൻ വേദിയിൽ ലോകേഷിനെ റോസ്റ്റ് ചെയ്യുന്ന രജനികാന്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

തനിക്കായി എന്തെങ്കിലും കഥ ഉണ്ടോ എന്നാണ് ചോദിച്ചപ്പോള്‍ 'ഞാനൊരു കമല്‍ ഹാസന്‍ ഫാന്‍ ആണെന്ന്' ലോകേഷ് മറുപടി നല്‍കിയെന്നാണ് രജനികാന്ത് തമാശ രൂപേണ പറഞ്ഞത്. പഞ്ച് ഡയലോഗ് ഒന്നും വേണ്ട കമലിനെ പോലെ കുറച്ച് ഇന്റലിജന്റ് ആയി അഭിനയിക്കണം എന്ന് ലോകേഷ് ഇന്‍ഡയറക്ടായി പറഞ്ഞതാണെന്നും രജനികാന്ത് കൂട്ടിച്ചേർത്തു. ഇത് കേട്ടതോടെ ലോകേഷടക്കം എല്ലാവരും പൊട്ടിച്ചിരിച്ചു.

'എനിക്ക് എന്തേലും കഥ നിങ്ങൾ വെച്ചിട്ടിട്ടുണ്ടോ എന്ന് ഞാൻ ലോകേഷിനോട് ചോദിച്ചു. നിങ്ങൾക്ക് ഉണ്ട് പറയാം പക്ഷെ ഞാൻ കമൽ ഫാൻ ആണ് സാർ എന്ന് ലോകേഷ് പറഞ്ഞു. ഞാൻ കഥ പറയും എന്ന് വെച്ചപ്പോൾ ഇവൻ കമൽ ഫാൻ ആണെന്നാണ് പറഞ്ഞത്, ഞാൻ ചോദിച്ചോ നിങ്ങൾ ആരുടെ ഫാൻ ആണെന്ന്?.. അതായത് ലോകേഷ് നൈസ് ആയിട്ട് പറഞ്ഞതാണ്, പഞ്ച് ഡയലോഗ് തല ട്വിസ്റ്റിങ് ലൈൻ ഒന്നും വേണ്ട കുറച്ച് ഇന്റലിജന്റ് ആയി അഭിനയിക്കണം എന്ന്. ഇൻഡയറക്ട് ആയി പറഞ്ഞതാണ്,' രജനികാന്ത് പറഞ്ഞു.

Nelson: Veetla Nalla Coffee Kedaikuma ☕LokeshKanagaraj: Naa Kamal Fan🌟Superstar #Rajinikanth's Roast😂🔥pic.twitter.com/25nLn3XgYe

അതേസമയം, അഡ്വാൻസ് ബുക്കിങ്ങിൽ കൂലി വേട്ട തുടരുകയാണ്. ഈ വർഷത്തെ ഏറ്റവും വലിയ ഓപ്പണിങ് കൂലി നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിന്റെ ഓരോ അപ്ഡേഷനും ലഭിക്കുന്ന സ്വീകാര്യതയും വലുതാണ്. കൂലിയുടെ ആദ്യ പ്രദർശനം ഇന്ത്യൻ സമയം പുലർച്ചെ 4.01 ന് ആരംഭിക്കും. കേരളത്തിൽ രാവിലെ ആറ് മണി മുതലാണ് കൂലിയുടെ ഷോ ആരംഭിക്കുന്നത്.

എച്ച്എം അസോസിയേറ്റ്സ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമിർ ഖാൻ എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Content Highlights: Rajinikanth roasts Lokesh at the promotion stage of Coolie

To advertise here,contact us