ദളപതി വിജയ്യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കൊമേർഷ്യൽ എന്റർടൈനർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം തന്നെ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളാണ് സിനിമയ്ക്കുള്ളത്. അടുത്തിടെയാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ഇപ്പോഴിതാ സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ രസകരമായ അനുഭവത്തെ പങ്കിടുകയാണ് ബോളിവുഡ് നടൻ ബോബി ഡിയോൾ.
'ഞാൻ ദളപതിയുമായി ഒന്നിച്ച് ഒരു സിനിമ ചെയുന്നുണ്ട്. പൊങ്കലിന് ചിത്രം റീലീസ് ചെയ്യും. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായിട്ടുള്ള അദ്ദേഹത്തിന്റെ അവസാന ചിത്രമാണത് എന്ന് എന്നോട് പറഞ്ഞിരുന്നു. ഇതൊരു വലിയ ചിത്രമാണ്. അദ്ദേഹം വലിയ സ്റ്റാർ ആണ്. ഞാൻ ഒരിക്കൽ എവിടെയാണ് സിനിമയുടെ ചിത്രീകരണം ഒരുക്കിയിരിക്കുന്നത് എന്ന് ചോദിച്ചു. അപ്പോൾ സ്റ്റുഡിയോയിൽ ആണെന്ന് പറഞ്ഞു. അതിനുള്ള കാരണമായി അവർ പറഞ്ഞത്. വിജയ് സാർ പുറത്തു ഇറങ്ങിയാൽ ആളുകൾ കൂടും പിന്നെ സിനിമയുടെ ചിത്രീകണം നടക്കില്ല എന്നാണ്. അദ്ദേഹം അത്രയും വലിയ സൂപ്പർ സ്റ്റാർ ആണ്,' ബോബി ഡിയോൾ പറഞ്ഞു.
"#JanaNayagan: I'm doing a film with #ThalapathyVijay, which is gearing up for Pongal release🤝. It's his last film before joining politics, it'll be a big film♥️. He is a massive star (Shares incident from shooting)🔥"- #BobbyDeolpic.twitter.com/YW6HJIDpcS
ചിത്രത്തിൽ വിജയ് പൊലീസ് ഓഫീസർ ആയിട്ടാണ് എത്തുന്നത്. ഒരു പക്കാ മാസ്സ് പടമായിരിക്കും ജനനായകൻ എന്ന സൂചനയാണ് നേരത്തെ പുറത്തുവിട്ട ടീസർ നൽകുന്നത്. 2026 ജനുവരി 9 ആണ് 'ജനനായകൻ' തിയേറ്ററിൽ എത്തുന്നത്. പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്, നരേന്, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന് താരനിരയാണ് ജനനായകനില് അണിനിരക്കുന്നത്. കെ വി എന് പ്രൊഡക്ഷന്റെ ബാനറില് വെങ്കട്ട് നാരായണ നിര്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര് ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന് കെയുമാണ് സഹനിര്മാണം.
Content Highlights: Bobby Deol shares his experience of the movie Jananayaka