പരസ്യ പ്രതികരണം വിലക്കി എഎംഎംഎ; ആഭ്യന്തര വിഷയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കരുത്

മെമ്മറി കാർഡ് വിവാദം, ബാബുരാജിന് എതിരെയുള്ള വിമർശനം, ശ്വേതാ മേനോനെ എതിരെയുള്ള പരാതി തുടങ്ങിയ വിഷയങ്ങളിൽ സംഘടനയ്ക്ക് ഉള്ളിലെ അംഗങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമായി വിളിച്ച് പറയുന്ന സാഹചര്യം ഉണ്ടായിരുന്നു.

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ നിരന്തരം വാർത്തകളിൽ ഇടം പിടിക്കുകയാണ്. സംഘടനയിലെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഒന്നിന് പുറകെ ഒന്നായി വിവാദങ്ങൾ പൊട്ടി പുറപ്പെടുന്ന സാഹചര്യത്തിൽ പരസ്യ പ്രതികരണം വിലക്കിയിരിക്കുകയാണ് എഎംഎംഎ വരണാധികാരി. ആഭ്യന്തര വിഷയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കരുതെന്നും നടപടി ഉണ്ടാകുമെന്നും വരണാധികാരി അറിയിച്ചു.

മെമ്മറി കാർഡ് വിവാദം, ബാബുരാജിന് എതിരെയുള്ള വിമർശനം, ശ്വേത മേനോനെ എതിരെയുള്ള

പരാതി തുടങ്ങിയ വിഷയങ്ങളിൽ സംഘടനയ്ക്ക് ഉള്ളിലെ അംഗങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമായി വിളിച്ച് പറയുന്ന സാഹചര്യം ഉണ്ടായിരുന്നു. പലരും കടുത്ത ഭാഷയിൽ തന്നെ വിമർശനങ്ങൾ പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം നടപടിയിലേക്ക് വരണാധികാരി നീങ്ങിയത്.

Content Highlights: AMMA bans advertising response

To advertise here,contact us