തമിഴകത്തെ ഏവർക്കും പ്രിയപ്പെട്ട താരദമ്പതികളാണ് അജിത് കുമാറും ശാലിനിയും. ഇരുവരുടെയും ഓഫ് സ്ക്രീനിലെ വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്നത് പതിവാണ്. ഇപ്പോഴിതാ ഇരുവരുടെയും ഒരു ഫൺ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്.
ഒരു അമ്പലത്തിൽ നിന്ന് ഇരുവരും പ്രസാദം വാങ്ങുന്ന വീഡിയോ ആണ് വൈറലാകുന്നത്. പ്രസാദം വാങ്ങിയതിന് ശേഷം ശാലിനി അജിത്തിന്റെ കാല് തൊട്ട് അനുഗ്രഹം വാങ്ങുന്നുണ്ട്. ഇതിന് ശേഷമുള്ള അജിത്തിന്റെ മറുപടിയാണ് എല്ലവരെയും ചിരിപ്പിക്കുന്നത്. 'ഇനി വീട്ടിൽ പോയിട്ട് ഞാൻ കാലിൽ വീഴണം', എന്നാണ് അജിത്തിന്റെ രസകരമായ മറുപടി. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. 'പൂക്കി കപ്പിൾ', കപ്പിൾ ഗോൾസ്' എന്നിങ്ങനെയാണ് കമന്റുകൾ. 1999 ൽ പുറത്തിറങ്ങിയ അമർക്കളം എന്ന സിനിമയുടെ ഷൂട്ടിനിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. 24 April 2000 ലാണ് ഇരുവരും വിവാഹിതരാകുന്നത്.
Ajith - Shalini ❤️ pic.twitter.com/42IEA3bHTi
അതേസമയം, ഗുഡ് ബാഡ് അഗ്ലിയാണ് അജിത്തിന്റേതായി പുറത്തിറങ്ങിയ അവസാനത്തെ സിനിമ. ആഗോളതലത്തിൽ 200 കോടിക്ക് മുകളിൽ നേടിയ സിനിമ ഇപ്പോൾ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യുന്നുണ്ട്. തൃഷയും പ്രിയാവാര്യരുമാണ് ചിത്രത്തിലെ നായികമാര്. പ്രഭു, അര്ജുൻ ദാസ്, പ്രസന്ന, സുനില്, ഉഷ ഉതുപ്പ്, രാഹുല് ദേവ്, റെഡിൻ കിംഗ്സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര് ആണ് ഗുഡ് ബാഡ് അഗ്ലിക്ക് സംഗീത സംവിധാനം നിര്വഹിച്ചിരിക്കുന്നത്.
Content Highlights: Ajith-Shalini cute video goes viral