ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. സിനിമയുടെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മികച്ച വരവേൽപ്പായിരുന്നു ട്രെയിലറിന് ലഭിച്ചിരുന്നത്. ഇപ്പോഴിതാ പുതിയ വിഷ്വൽസുമായി കൂലി ട്രെയ്ലർ പുറത്തുവന്നിരിക്കുന്നു എന്ന അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.
തിയേറ്ററിൽ പ്രദർശിപ്പിച്ച കൂലിയുടെ ഹിന്ദി പതിപ്പിന്റെ ട്രെയ്ലറിലാണ് പുതിയ സീനുകൾ കൂട്ടിച്ചേർത്തിട്ടുള്ളത്. സിനിമയിലെ രജനിയുടെ ഫ്ലാഷ്ബാക്ക് ഭാഗത്തിലെ ഒരു ഷോട്ട് ആണ് ഇപ്പോൾ ട്രെയ്ലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ രംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പലരും പങ്കുവെക്കുന്നുണ്ട്. ഇതിന് പിന്നാലെ മികച്ച പ്രതികരണങ്ങളാണ് വരുന്നത്. ഫ്ലാഷ്ബാക്ക് സീനുകൾ കലക്കുമെന്നും പുതിയൊരു രജനിയെ ലോകേഷ് കാണിച്ചുതരുമെന്നും കമന്റുകൾ വരുന്നുണ്ട്.
അതേസമയം, മികച്ച ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചൂടപ്പം പോലെയാണ് സിനിമയുടെ ടിക്കറ്റുകൾ വിറ്റു പോകുന്നത്. കേരളത്തിലും സിനിമയ്ക്ക് മികച്ച ബുക്കിംഗ് ആണ് ലഭിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ റെക്കോർഡ് പ്രീ ബുക്കിംഗ് നടത്താൻ കൂലിയ്ക്ക് സാധിച്ചിട്ടുണ്ട്. കേരളത്തിൽ കൂലി ഇതിനോടകം അഡ്വാൻസ് ബുക്കിങ്ങിൽ മൂന്ന് കോടി കടന്നു. മോഹൻലാൽ നായകനായ എമ്പുരാൻ ആണ് കേരളത്തിൽ ആദ്യ ദിനത്തിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രം. രണ്ടാം സ്ഥാനത്ത് ലോകേഷിന്റെ തന്നെ വിജയ് നായകനായ ലിയോ ആണ്. ഈ റെക്കോർഡുകളെ കൂലി മറികടക്കുമോ എന്നാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.
Surprises keep coming everyday🔥🔥🔥🔥New footage of Thalaivar @rajinikanth added to the trailer 🔥🔥🔥🔥@Dir_Lokesh can't wait, bro 😲🔥🔥🔥#Coolie https://t.co/Sgyk0lSjuB
ടിക്കറ്റ് വില്പന ആരംഭിച്ചത് മുതൽ ബുക്കിംഗ് ആപ്പുകളിൽ ആരാധകരുടെ തിക്കും തിരക്കുമാണ്. കൂലിയുടെ ആദ്യ പ്രദർശനം ഇന്ത്യൻ സമയം പുലർച്ചെ 4.01 ന് ആരംഭിക്കും. കേരളത്തിൽ രാവിലെ ആറ് മണി മുതലാണ് കൂലിയുടെ ഷോ ആരംഭിക്കുന്നത്. എച്ച്എം അസോസിയേറ്റ്സ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
Content Highlights: Coolie trailer added with new visuals