തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള നടനാണ് രജനികാന്ത്. നടന്റെ ഏറ്റവും പുതിയ ചിത്രം കൂലിയുടെ തിരക്കുകളിൽ ആണ് നടൻ. ഓൺ സ്ക്രീൻ പോലെത്തന്നെ നടന്റെ ഓഫ് സ്ക്രീൻ വിഡിയോകളും വലിയ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ രജനികാന്തിന്റെ എയർപോർട്ട് ലുക്ക് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കൂലിയുടെ തെലുങ്ക് പതിപ്പിന്റെ പ്രൊമോഷനായി ഹൈദരാബാദ് എയർപോർട്ടിൽ എത്തിയപ്പോഴുള്ള നടന്റെ ലുക്ക് ആണ് ഇപ്പോൾ വൈറലാകുന്നത്. പക്കാ രജനി സ്റ്റൈലിൽ വേഗം നടന്ന് കാറിന്റെ അടുത്തേക്ക് പോകുകയാണ് വീഡിയോയിൽ നടൻ. തന്നെ കാത്തിരുന്ന ആരാധകർക്കൊപ്പം സെൽഫി എടുക്കാനും താരം മടികാണിച്ചില്ല. നേരത്തെ വിമാനത്തിനുള്ളിൽ നിന്നുളള രജനിയുടെ ഒരു വീഡിയോ വൈറലാകുന്നുണ്ട്. ചെന്നൈിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയിലായിരുന്നു രജനികാന്തും മകൾ ഐശ്വര്യയും. ഇക്കോണമി ക്ലാസിലായിരുന്നു ഇരുവരുടേയും യാത്ര. രജനികാന്ത് വിമാനത്തിന്റെ മുൻനിരയിലായിരുന്നു. 'തലൈവാ, താങ്കളുടെ മുഖമൊന്ന് കാണിക്കാമോ' എന്ന ആരാധകന്റെ ചോദ്യത്തിൽ, അദ്ദേഹം ഉടൻ തന്നെ എഴുന്നേറ്റ്, കൈവീശുകയും വിമാനത്തിനുള്ളിലെ എല്ലാവരെയും കൈകൂപ്പി അഭിവാദ്യം ചെയ്യുകയും ചെയ്തു. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നത്.
Superstar #Rajinikanth arrived in Hyderabad..🔥 #Coolie Promotions or #Jailer2 Shoot..🤔 pic.twitter.com/xBtnIHCcPM
അതേസമയം, രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും.
സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
Content Highlights: Rajinikanth airport look goes viral