മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമായ 'പേട്രിയറ്റ്' ആണ് സോഷ്യൽ മീഡിയയിലെ സംസാരവിഷയം. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബജറ്റിൽ ആക്ഷൻ മൂഡിലാണ് ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര തുടങ്ങിയവരും സിനിമയുടെ ഭാഗമാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുകയാണ്. സിനിമയുടെ ചിത്രീകരണത്തിനെക്കുറിച്ചുള്ള അപ്ഡേറ്റുകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്.
ട്രാക്കർമാരുടെ റിപ്പോർട്ടുകൾ പ്രകാരം സിനിമയുടെ 70 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. ലഡാക്ക് ഷെഡ്യൂളിന് ശേഷം സിനിമയുടെ അടുത്ത ഷെഡ്യൂൾ സെപ്റ്റംബറിൽ ആരംഭിക്കും. യുകെയിലും കേരളത്തിലുമായിട്ടാണ് സിനിമയുടെ ബാക്കിയുള്ള ഭാഗങ്ങൾ ഇനി ചിത്രീകരിക്കാനുള്ളത്. മോഹൻലാലിന് ഇനി 20 ദിവസത്തോളം ചിത്രീകരണം ബാക്കിയുണ്ടെന്നാണ് റിപ്പോർട്ട്. നിലവിലെ ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ ഉടൻ മമ്മൂട്ടി ഈ സിനിമയിൽ ജോയിൻ ചെയ്യും. 80 കോടിയോളം നിര്മ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ രചനയും മഹേഷ് നാരായണൻ തന്നെയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന് മനുഷ് നന്ദന് ആണ്. സാമ്രാട്ട് പൃഥ്വിരാജ്, റോക്കി ഓര് റാണി കി പ്രേം കഹാനി, തഗ്സ് ഓഫ് ഹിന്ദുസ്ഥാന് തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം.
#MaheshNarayanan’s mega project #Patriot has completed around 65–70% of its shoot.Following the current Ladakh schedule, the next phase of filming is set for September.The remaining portions will be shot in the UK and Kerala.Mohanlal has approximately 20 more days of…
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില് ആന്റോ ജോസഫ് ആണ് ചിത്രത്തിന്റെ നിര്മ്മാണം. സി ആര് സലിം, സുഭാഷ് ജോര്ജ് എന്നിവരാണ് സഹനിര്മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് രാജേഷ് കൃഷ്ണ, സി വി സാരഥി. പ്രൊഡക്ഷന് ഡിസൈന് ജോസഫ് നെല്ലിക്കല്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്, ചീഫ് അസോസിയേറ്റ് ഡയറക്ടര് ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര് ഫാന്റം പ്രവീണ്. ശ്രീലങ്ക, അബുദബി, അസര്ബൈജാന്, തായ്ലന്ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ദില്ലി, കൊല്ലി എന്നിവിടങ്ങളും ചിത്രത്തിന്റെ ലൊക്കേഷനുകളാണ്.
Content Highlights: Mammootty-mohanlal film patriot shoot update