51 ഡോക്ടര്‍മാര്‍, 1800 ഓളം എഞ്ചിനീയർമാർ; എല്ലാത്തിനും കാരണമായ നടൻ നിറകണ്ണുകളോടെ സദസ്സിൽ

അഗരം ഫൗണ്ടേഷന്റെ 15-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ഇവരെല്ലാം ഒരുവേദിയിൽ ഒത്തു കൂടിയത്.

കാലങ്ങളായി കാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന തമിഴ് നടന്മാരിൽ ഒരാളാണ് സൂര്യ. ഇപ്പോഴിതാ നടന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അഗരം ഫൗണ്ടേഷന്റെ കീഴിൽ വിദ്യാഭ്യാസം ലഭിച്ച ഡോക്ടർമാരും എഞ്ചിനീയർമാരും പൊതുവേദിയിൽ എത്തിയിരിക്കുകയാണ്. അഗരം ഫൗണ്ടേഷന്റെ 15-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ഇവരെല്ലാം ഒരുവേദിയിൽ ഒത്തു കൂടിയത്.

തങ്ങളുടെ കഷ്ടതകളിൽ തുണയായി നിന്ന് വിദ്യാഭ്യാസത്തിനുള്ള സഹായം നൽകി, ഇന്നവർക്ക് മികച്ചൊരു ജീവിതം നൽകിയ സൂര്യയെ പ്രശംസിച്ച് ഓരോരുത്തരും സംസാരിച്ചപ്പോൾ നടന്റെ കണ്ണും മനസും നിറഞ്ഞു. 'തോൾകൊടുത്ത് തൂക്കിവിട്ട അണ്ണൻ’, എന്നാണ് സൂര്യയെ പലരും വിശേഷിപ്പിച്ചത്. പരിപാടിയിലെ നടന്റെ ഇമോഷണൽ രംഗങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

In 2006, surya started Agaram Foundation With One Goal Education For The Deserving. Today, Over 8000 Students Have Been empowered, including 51 Doctors And 1800 Engineers🙌❤️Love U @Suriya_offl Anna❤️🫂pic.twitter.com/34wdT8rrre

അഗരം ഫൗണ്ടേഷൻ വഴി പഠനം പൂർത്തിയാക്കിയ 51 വിദ്യാർഥികൾ ഇന്ന് ഡോക്ടർമാരാണ്. ഈ 51 പേരും തമിഴ്നാട്ടിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ളവരാണ്. ​അഗരത്തിൽ 60 ശതമാനത്തോളം പേരും പെൺകുട്ടികളാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. അതേസമയം, എഞ്ചീനിയറായ ഒരു യുവതിയുടെ മകൾക്ക് വേദിയിൽ വച്ച് സൂര്യ ആദ്യാക്ഷരം കുറിച്ച് കൊടുക്കുകയും ചെയ്തിരുന്നു. കമൽഹാസൻ, വെട്രിമാരൻ, കാർത്തി അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

Content Highlights: actor Suriya's agaram foundation 15th anniversary

To advertise here,contact us