തുടർച്ചയായി ഹൗസ്ഫുൾ ഷോകൾ; രണ്ടാം ദിനവും കളക്ഷനിൽ അടിച്ചുകയറി 'സുമതി വളവ്'

സമീപകാലത്തെ മലയാളം ചിത്ര റിലീസുകളിൽ ഇത്രയും വലിയ ഓപ്പണിങ് നേടുന്ന ഫാമിലി എന്റെർറ്റൈനെർ ആണ് സുമതി വളവ്

മാളികപ്പുറത്തിന് ശേഷം അതേ ടീമൊരുക്കുന്ന ചിത്രം സുമതി വളവ് തിയേറ്ററുകളിൽ കുടുംബ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കുന്ന ചിത്രത്തിന് ഗംഭീര കളക്ഷനുമാണ് ലഭിക്കുന്നത്. റിലീസ് ചെയ്തു രണ്ടു ദിവസങ്ങൾ പിന്നിടുമ്പോൾ മൂന്ന് കോടിയോളമാണ് സിനിമ കേരളത്തിൽ നിന്നും നേടിയിരിക്കുന്നത്.

ആദ്യ ദിനം ഒരു കോടി എഴുപത്തി അഞ്ചു ലക്ഷം രൂപ കളക്ഷന്‍ നേടിയ സിനിമ രണ്ടാം ദിനവും ഒന്നര കോടിക്ക് മുകളില്‍ കളക്ഷന്‍ വാരിക്കൂട്ടി. ഇതോടെ രണ്ട് ദിവസത്തെ സിനിമയുടെ കേരളത്തിൽ നിന്നുള്ള കളക്ഷന്‍ 2.75 കോടിക്കും മുകളിലായി. ആദ്യ ദിനം സുമതി വളവിന്റെ വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ രണ്ടു കോടി അന്‍പത് ലക്ഷത്തില്‍പ്പരമാണ്. ആദ്യ ദിനം തന്നെ ഹൗസ്ഫുൾ ഫാസ്റ്റ് ഫില്ലിംഗ് ഷോകൾക്ക് അപ്പുറം പ്രമുഖ തിയേറ്ററുകളിൽ ലേറ്റ് നൈറ്റ് ഷോകളും ഹൗസ്ഫുൾ ആയി മാറിയിരുന്നു. കുടുംബ പ്രേക്ഷകരുടെ അഭൂതപൂർവമായ തിരക്കാണ് സുമതി വളവിനു ലഭിക്കുന്നത്. രണ്ടാം ദിനവും മികച്ച അഡ്വാൻസ് ബുക്കിങ് ലഭിക്കുന്ന സുമതി വളവിന്റെ മിക്ക ഷോകളും ഫാസ്റ്റ് ഫില്ലിങ്ങിലേക്കും ഹൗസ് ഫുൾ ഷോകളിലേക്കും കടക്കുകയാണ്.

സമീപകാലത്തെ മലയാളം ചിത്ര റിലീസുകളിൽ ഇത്രയും വലിയ ഓപ്പണിങ് നേടുന്ന ഫാമിലി എന്റെർറ്റൈനെർ ആണ് സുമതി വളവ്. ഇരുന്നൂറിലധികം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ടിക്കറ്റുകൾ ആദ്യ ദിനം ബുക്ക് മൈ ഷോയിലൂടെ മാത്രം 46.14 k ടിക്കറ്റുകൾ ആണ് വിറ്റഴിക്കപ്പെട്ടത്. ആദ്യ ദിനം രാവിലെ മുതൽ ചിത്രത്തിന് ലഭിച്ച വമ്പൻ പ്രതികരണങ്ങളിൽ മിക്കയിടങ്ങളിലും രാത്രി പതിനൊന്നരക്ക് ശേഷവും അഡിഷണൽ ഷോകൾ നടന്നപ്പോൾ ഏറ്റവും വലിയ കപ്പാസിറ്റിയുള്ള എറണാകുളം കവിതാ തിയേറ്ററും ഹൗസ്ഫുൾ ആകുന്ന കാഴ്ചക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.

മാളികപ്പുറത്തിന് ശേഷം സുമതി വളവിന് തിയേറ്ററിൽ കുടുംബ പ്രേക്ഷകർ നൽകുന്ന ഈ വലിയ സ്വീകാര്യതക്ക് സുമതി വളവിന്റെ സംവിധായകൻ വിഷ്ണു ശശി ശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും സംഗീത സംവിധായൻ രഞ്ജിൻ രാജ് എന്നിവർ നന്ദിയും കടപ്പാടും സിനിമയെ സ്നേഹിക്കുന്ന യഥാർത്ഥ പ്രേക്ഷകരോട്, കുടുംബപ്രേക്ഷകരോട് രേഖപ്പെടുത്തി.

ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസ് എന്നിവർ ചേർന്നാണ് സുമതി വളവിന്റെ നിർമ്മാണം. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവിന്റെ തിരക്കഥ അഭിലാഷ് പിള്ളയും, സംഗീത സംവിധാനം രഞ്ജിൻ രാജും നിർവഹിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവിന്റെ കേരളത്തിലെ വിതരണം നിർവഹിക്കുന്നത്.

അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ്‌ കെയു, ശ്രീജിത്ത്‌ രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ, ജയകൃഷ്ണൻ, കോട്ടയം രമേശ്‌, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ, റാഫി, മനോജ്‌ കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്‌, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ, ഗീതി സംഗീത, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മ്യൂസിക് 24 x7 ആണ് സുമതിവളവിന്റെ ഓഡിയോ റൈറ്റ്സ് കരസ്ഥമാക്കിയത്. ദി പ്ലോട്ട് പിക്‌ചേഴ്‌സാണ് സുമതി വളവിന്റെ ഓവർസീസ് വിതരണാവകാശികൾ.

Content Highlights: Sumathivalavu movie becomes a huge hit

To advertise here,contact us