മലയാള സിനിമയില് 'ടേക്ക് ഓഫ്' , 'മാലിക്ക്' പോലുള്ള വലിയ ഹിറ്റുകള് സമ്മാനിച്ച മഹേഷ് നാരായണന് വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കാന് വരികയാണ്. ഇത്തവണ സംവിധായകന്റെ കുപ്പായത്തിലല്ല, മറിച്ച് യുവതാരം അർജുൻ അശോകനെ കേന്ദ്രകഥാപാത്രമാക്കി അവതരിപ്പിക്കുന്ന സിനിമയുടെ സഹനിര്മ്മാതാവായാണ് അദ്ദേഹമെത്തുന്നത്.
ദീര്ഘകാലം എഡിറ്റിങ്ങിലൂടെ സിനിമാലോകത്ത് നിറഞ്ഞുനിന്ന മഹേഷ് നാരായണന് ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെയാണ് സംവിധാനരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് അദ്ദേഹമൊരുക്കിയ ഓരോ ചിത്രങ്ങളും വ്യത്യസ്തമായ ആഖ്യാനശെെലിയിലൂടെ പ്രേക്ഷക പ്രീതിയും നിരൂപകശ്രദ്ധയും നേടി.
ചരിത്രവും രാഷ്ട്രീയവും കൂട്ടിയിണക്കി വലിയ ക്യാന്വാസില് ഒരുക്കിയ മാലിക്ക് എന്ന ചിത്രവും, സാമൂഹിക വിഷയങ്ങളെ ആഴത്തില് സമീപിച്ച അറിയിപ്പ് എന്ന ചിത്രവും മഹേഷ് നാരായണന്റെ സിനിമാ ശൈലിയുടെ മികച്ച ഉദാഹരണങ്ങളാണ്. ഭൂരിഭാഗവും മൊബൈല് ഫോണ് ഉപയോഗിച്ച് ചിത്രീകരിച്ച 'സീ യൂ സൂണ്' എന്ന പരീക്ഷണ ചിത്രം സാങ്കേതിക വിദ്യയെ കഥപറച്ചിലിന്റെ ഭാഗമാക്കുന്നതിലെ അദ്ദേഹത്തിന്റെ മിടുക്ക് തെളിയിച്ചു.
ഇപ്പോള് തലവര എന്ന ചിത്രത്തിന്റെ പിന്നണിയില് മഹേഷ് നാരായണന് എത്തുന്ന സമയത്ത് പ്രതീക്ഷകള് ഉയരാന് കാരണവും അദ്ദേഹത്തിന്റെ ഈ മികച്ച ഫിലിമോഗ്രഫി തന്നെയാണ്. തലവരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്റേയും മൂവിംഗ് നരേറ്റീവ്സിന്റേയും ബാനറിൽ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 15 നാണ് റിലീസിനൊരുങ്ങുന്നത്.
അഖിൽ അനിൽകുമാറാണ് സംവിധായകൻ. അശോകൻ, ദേവദർശിനി ചേതൻ, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാം മോഹൻ, ഹരീഷ് കുമാർ, സോഹൻ സീനുലാൽ, ഷാജു ശ്രീധർ, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിൻ ബെൻസൺ, അശ്വത് ലാൽ, അമിത് മോഹൻ രാജേശ്വരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്.
അഖിൽ അനിൽകുമാർ തന്നെയാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. കോ പ്രൊഡ്യൂസർ: റുവായിസ് ഷെബിൻ, ഛായാഗ്രഹണം: അനിരുദ്ധ് അനീഷ്, സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റർ: രാഹുൽ രാധാകൃഷ്ണൻ, കലാസംവിധാനം: മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യും: അക്ഷയ പ്രസന്നൻ, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, പ്രൊഡക്ഷൻ കൺട്രോളർ: അലക്സ് ഇ കുര്യൻ, സൗണ്ട് ഡിസൈൻ: ചാൾസ്, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഗാനരചന: മുത്തു, ടിറ്റോ പി തങ്കച്ചൻ, ഡിഐ: ലിജു പ്രഭാകർ, വിഎഫ്എക്സ്: പിക്റ്റോറിയൽ എഫ്.എക്സ്, സ്റ്റണ്ട്: മാഫിയ ശശി, മഹേഷ് മാത്യു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റാം പാർത്ഥൻ, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രശ്ശേരി, സ്റ്റിൽസ്: അജി മസ്കറ്റ്, ഡിസൈൻസ്: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.
content highlights: Mahesh Narayanan presents Arjun Ashokan"s Thalavara movie