വിജയ് സേതുപതിയും നിത്യ മേനനും പ്രധാന വേഷങ്ങളിൽ എത്തുന്ന തലൈവൻ തലൈവി കഴിഞ്ഞ ദിവസം തിയേറ്ററിലെത്തി. പസങ്ക, കേഡി ബില്ല കില്ലാഡി രംഗ, കടയ്ക്കുട്ടി സിങ്കം തുടങ്ങി നിരവധി സൂപ്പർഹിറ്റ് ഒരുക്കിയ പാണ്ഡിരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ഫാമിലി ചിത്രമായി ഒരുക്കിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് റെക്കോർഡ് നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രം ആഗോള ബോക്സ് ഓഫീസിൽ 50 കോടി കടന്നിരിക്കുന്നു എന്നറിയിച്ചിരിക്കുകയാണ് നിർമാതാക്കൾ. പുതിയ പോസ്റ്ററും നിർമാതാക്കൾ പുറത്തുവിട്ടു. ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 31 കോടി നേടിയെന്നാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. വമ്പൻ ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിലെ ഭക്ഷണ രംഗങ്ങളും പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നുണ്ട്. 'വെറുംവയറ്റിൽ ഈ സിനിമ കാണുന്നത് ഹാനികരം' എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. യോഗി ബാബു സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 2022-ൽ പുറത്തിറങ്ങിയ മലയാളം ചിത്രമായ 19(1)(a)ന് ശേഷം വിജയ് സേതുപതിയും നിത്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തലൈവൻ തലൈവി. ലോകത്താകമാനം ആയിരത്തിലധികം സ്ക്രീനുകളിൽ ആണ് സിനിമ പുറത്തിറങ്ങിയത്.
Rugged love wins BIG! 💥 ₹50 Cr+ Gross Worldwide! ❤️ The unstoppable love continues..🫶#தலைவன்தலைவி | #ThalaivanThalaivii @VijaySethuOffl @MenenNithya @pandiraaj_dir @iYogiBabu@Music_Santhosh @Lyricist_Vivek @thinkmusicindia @studio9_suresh@Roshni_offl @kaaliactor… pic.twitter.com/ezgLdoef7k
തലൈവൻ തലൈവിയുടെ ഛായാഗ്രാഹകൻ എം സുകുമാർ എഡിറ്റർ പ്രദീപ് ഇ രാഗവ് എന്നിവരാണ്. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ജി. ശരവണനും സായ് സിദ്ധാർത്ഥും ആണ് സിനിമയുടെ കോ പ്രൊഡ്യൂസർ. സൂര്യയെ നായകനാക്കി പുറത്തിറങ്ങിയ 'എതർക്കും തുനിന്തവൻ' എന്ന സിനിമയ്ക്ക് ശേഷം പാണ്ഡിരാജ് ഒരുക്കുന്ന സിനിമയാണിത്. അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്സ്' ആണ് അവസാനമായി പുറത്തിറങ്ങിയ വിജയ് സേതുപതി ചിത്രം. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി ത്യാഗരാജൻ ആണ് സിനിമ നിർമിക്കുന്നത്. സന്തോഷ് നാരായണൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
Content Highlights: Thalaivan Thalaivii crossed 50 crores at box office