ഇതൊരു ഒന്നൊന്നര ക്ലാഷാകും! ദളപതിക്കൊപ്പം കളത്തിലിറങ്ങാൻ പ്രഭാസ്; 'രാജാസാബ്' പൊങ്കലിന് എത്തുമെന്ന് റിപ്പോർട്ട്

നിലവിൽ 'ജനനായകൻ' ജനുവരിയിൽ പൊങ്കൽ റിലീസായിട്ടാണ് തിയേറ്ററിലെത്താൻ ഒരുങ്ങുന്നത്

റിബൽ സ്റ്റാർ പ്രഭാസിനെ നായകനാക്കി മാരുതി സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി സിനിമയാണ് ദി രാജസാബ്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമ നടന്റെ കരിയറിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായിട്ടാണ് എത്തുന്നത്. ഡിസംബർ അഞ്ചിനായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സിനിമയുടെ റിലീസ് മാറ്റിവെച്ചു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ റിലീസ് ജനുവരി ഒൻപതിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് നിർമാതാക്കളുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. അങ്ങനെയെങ്കിൽ ദളപതി വിജയ് ചിത്രം ജനനായകന് ഒപ്പമാകും രാജാസാബും തിയേറ്ററുകളിൽ എത്തുക. നിലവിൽ ജനനായകൻ ജനുവരിയിൽ പൊങ്കൽ റിലീസായിട്ടാണ് തിയേറ്ററിലെത്താൻ ഒരുങ്ങുന്നത്. ഇന്ത്യയിലെ തന്നെ രണ്ട് വമ്പൻ താരങ്ങളുടെ സിനിമ ഒന്നിച്ചെത്തുമോ എന്ന കാത്തിരിപ്പിലാണ് ഇരുതാരങ്ങളുടെയും ആരാധകർ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്.

#TheRajaSaab & #JanaNayagan - Date-to-date clash on 09th January 2026. pic.twitter.com/cvE6FB4flZ

ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും ചില മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറർ എന്‍റർടെയ്നറായ 'രാജാസാബ്' 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് എത്തുന്നത് എന്നതിനാൽ തന്നെ പ്രേക്ഷകരേവരും ഏറെ ആകാംക്ഷയിലാണ്. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’.

#TheRajaSaab - Jan 9th 2026 💥💥Team is planning to release the movie for Sankranthi 2026 🥵🔥After #Varsham & #Yogi, Now #Prabhas movie is releasing for Sankranthi....!💥💥💥pic.twitter.com/mL5PIL4Ze3

വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തമൻ എസ്. സം​ഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോ​ഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.

Content Highlights: Prabhas film The Rajasaab to release on january

To advertise here,contact us